JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാ 2022-23 അധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനായി നടത്തുന്ന പൊതുപ്രവേശന പരീക്ഷക്ക് (CUCAT- Calicut University Common Aptitude Test ) ഏപ്രിൽ 26വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സർവകലാശാലയുടെ പഠനവകുപ്പുകളിലെ പി.ജി./ഇന്റഗ്രേറ്റഡ് പി.ജി., സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്., അഫിലിയേറ്റഡ് കോളേജുകളിലെ എം.പി.എഡ്., ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം & മാസ് കമ്യൂണിക്കേഷന്‍, എം.എസ് സി. ഹെല്‍ത്ത് & യോഗ തെറാപ്പി, എം.എസ് സി ഫോറന്‍സിക് സയന്‍സ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണിത്. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. ബി.പി.എഡ്./ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ക്ക് അവസാന സെമസ്റ്റര്‍/വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ക്ക് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.
പ്രവേശന സമയത്ത് നിശ്ചിത അടിസ്ഥാന യോഗ്യത നേടിയിരിക്കണം. മൊത്തം പ്രോഗ്രാമുകളെ 4 സെഷനുകളായി തിരിച്ചാണ് പരീക്ഷ നടത്തുക. അപേക്ഷകരുടെ യോഗ്യത അനുസരിച്ച് ഒരേ അപേക്ഷയില്‍ തന്നെ ഒരു സെഷനില്‍ നിന്നും ഒരു പ്രോഗ്രാം എന്ന നിലയ്ക്ക് പരമാവധി 4 പ്രോഗ്രാമുകള്‍ വരെ തിരഞ്ഞടുക്കാം. ഓരോ പ്രോഗ്രാമിനും ജനറല്‍ വിഭാഗത്തിന് 550/ രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 240/ രൂപയുമാണ് (എല്‍.എല്‍.എം. പ്രോഗ്രാമിന് ജനറല്‍ വിഭാഗത്തിന് 750/ രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 350/ രൂപയുമാണ്) അപേക്ഷാ ഫീസ്. ഓരോ അധിക പ്രോഗ്രാമിനും 80 രൂപ അടയ്‌ക്കേണ്ടതാണ്. വിജ്ഞാപനം ചെയ്തിരിക്കുന്ന പ്രോഗ്രാമിന് അഫിലിയേറ്റഡ് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം സീറ്റുകളിലേക്കും പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റില്‍ നിന്ന് മാത്രമായിരിക്കും പ്രവേശനം നടത്തുക. പ്രവേശന പരീക്ഷ മെയ് 21, 22 തിയ്യതികളിലായി നടക്കും. പ്രവേശന വിജ്ഞാപനത്തിനും പ്രോസ്‌പെക്ടസിനും മറ്റ് വിശദവിവരങ്ങള്‍ക്കും വെബ്‌സൈറ്റ് (http://admission.uoc.ac.in) സന്ദര്‍ശിക്കുക.
ഫോണ്‍ : 0494 2407016, 2407017.