JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ന്യൂഡൽഹി: ഈ വർഷത്തെ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ \’NEET\’ ജൂലൈ 17ന് നടക്കും. രാജ്യത്തെ വിവിധ
കേന്ദ്രങ്ങളിൽ 13 ഭാഷകളിലായി പ്രവേശന പരീക്ഷ നടക്കും. ഓൺലൈനായി അപേക്ഷ
സമർപ്പിക്കാനുള്ള അവസാന തീയതി മേയ്
6വരെ ആണ്. പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഇന്ന് രാത്രി മുതൽ ആരംഭിച്ചതായി നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) അറിയിച്ചു.
രജിസ്റ്റർ ചെയ്യുമ്പോൾ നൽകുന്ന വിലാസവും മൊബൈൽ നമ്പറും സ്വന്തം
അല്ലെങ്കിൽ മാതാപിതാക്കളുടെതാണെന്ന് ഉറപ്പാക്കണം. തുടർന്നുള്ള എല്ലാ
വിവരങ്ങളും ആശയവിനിമയങ്ങളും
രജിസ്‌ട്രേഷൻ സമയത്ത് നൽകുന്ന ഇമെയിൽ ഐഡിയിലേക്കും മൊബൈൽ നമ്പറിലേക്കുമാണ് അയക്കുക.
വിദ്യാർത്ഥികൾ എൻ.ടി.എ
ഇൻഫർമേഷൻ ബുള്ളറ്റിനിലും
വെബ്സൈറ്റിലും നൽകിയിരിക്കുന്ന
നിർദേശങ്ങൾ കർശനമായി
പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾ എൻ.ടി.എയുടെ
വെബ്സൈറ്റിൽ ലഭ്യമാണ്.