JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവിധ വിഭാഗങ്ങളിലേക്കായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ച 28 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 14.
തസ്തിക, ഒഴിവ്, വകുപ്പ് സ്ഥാപനം, പ്രായപരിധി
ഡെപ്യൂട്ടി ഡയറക്ടര്‍ മൈന്‍സ് സേഫ്റ്റി (ഇലക്ട്രിക്കല്‍)- 8: (ജനറല്‍- 5, ഇ.ഡബ്ലൂ.എസ്. -1, ഒ.ബി.സി. -2 (ഭിന്നശേഷിക്കാര്‍ക്ക്)): ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മൈന്‍സ് സേഫ്റ്റി, ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് വകുപ്പ്. പ്രായപരിധി: 40 വയസ്സ്.
അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേഡ് II (ഇക്കണോമിക് ഇന്‍വെസ്റ്റിഗേഷന്‍)- 15: (ജനറല്‍- 8, ഒ.ബി.സി.- 5, ഇ.ഡബ്ലു.എസ്.- 2 (ഒരു ഒഴിവ് ഭിന്നശേഷിക്കാര്‍ക്ക്): ഓഫീസ് ഓഫ് ഡെവലപ്‌മെന്റ് കമ്മിഷണര്‍ (എം. എസ്.എം.ഇ.). പ്രായപരിധി: 30 വയസ്സ്.
സീനിയര്‍ ലക്ചറര്‍ (ഒഫ്താല്‍മോളജി)- 2: (ജനറല്‍- 1, എസ്.സി. -1): ഗവ.മെഡിക്കല്‍ കോളേജ്, ചണ്ഡീഗഢ്. പ്രായപരിധി: 50 വയസ്സ്.
അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍)/ അസിസ്റ്റന്റ് സര്‍വേയര്‍ ഓഫ് വര്‍ക്‌സ് (സിവില്‍)-3 (ഒ.ബി.സി.): ഇറിഗേഷന്‍ ആന്‍ഡ് ഫ്‌ളഡ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്മെന്റ് ഡല്‍ഹി. പ്രായപരിധി: 33 വയസ്സ്.
കൂടുതൽ വിവരങ്ങൾക്ക്: https://upsconline.nic.in.