പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

പരീക്ഷാ ടൈംടേബിള്‍, പരീക്ഷാ ഫലം, ഓഡിറ്റ് കോഴ്‌സ് പരീക്ഷ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Mar 25, 2022 at 3:08 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തേഞ്ഞിപ്പലം: എംടെക് ഇന്‍ നാനോ സയന്‍സ് ആന്റ് ടെക്‌നോളജി മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ മാര്‍ച്ച് 2021 പരീക്ഷയുടെയും ഫലം സര്‍വ്വകലാശാല വെബ്‌സൈറ്റില്‍.

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എംഎ തമിഴ് (സിബിസിഎസ്എസ്)ഏപ്രില്‍ 2021 പരീക്ഷാ ഫലം പ്രിസിദ്ധീകരിച്ചു.

\"\"

പരീക്ഷാ ടൈംടേബിള്‍

ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ഏപ്രില്‍ ആറിന് ആരംഭിക്കും. പുതുക്കിയ ടൈംടേബിള്‍ സര്‍വ്വകലാശാല വെബ്‌സൈറ്റില്‍.

\"\"

കാലിക്കറ്റിലെ ഇ.പി.ആര്‍. വിഭാഗത്തിന് പുതിയ ഓഫീസ്

കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാഭവനിലെ ഇ.പി.ആര്‍. വിഭാഗം പുതിയ ഓഫീസിലേക്ക് മാറി. ബി.എഡ്., എല്‍.എല്‍.ബി., എം.സി.എ. തുടങ്ങിയ പ്രൊഫഷണല്‍ കോഴ്സുകളുടെ പരീക്ഷാ ജോലികള്‍ക്കായുള്ള ഇ.പി.ആര്‍. വിഭാഗം പരീക്ഷാഭവന്‍ വളപ്പിലെ പഴയ കെട്ടിടത്തിലായിരുന്നു വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്നത്. പരീക്ഷാഭവന്‍ പ്രധാന കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ സജ്ജമാക്കിയ പുതിയ ഓഫീസ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഗോഡ്വിന്‍ സാംരാജ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ജി. റിജുലാല്‍, ഡോ. കെ.പി. വിനോദ് കുമാര്‍, യൂജിന്‍ മൊറേലി, ഡോ. പി. റഷീദ് അഹമ്മദ്, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ്, ജോ. രജിസ്ട്രാര്‍ എ. ഷീബ തുടങ്ങിയവര്‍ പങ്കെടുത്തു.

\"\"

ഓഡിറ്റ് കോഴ്‌സ് പരീക്ഷ

കാലിക്കറ്റ് സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ബിഎ, ബിഎസ്.സി, ബികോം, ബിബിഎ, (സിബിസിഎസ്എസ് 2019 പ്രവേശനം) ഒന്ന് മുതല്‍ നാല് വരെയുള്ള സെമസ്റ്ററുകളുടെ ഓഡിറ്റ് കോഴ്‌സ് പരീക്ഷ ഏപ്രില്‍ മൂന്നാം വാരം മുതല്‍ ഓണ്‍ലൈന്‍ ആയി നടക്കും. വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റിലെ http://sdeuoc.ac.in എം.സി.ക്യൂ. അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്തുക. പരീക്ഷയുടെ വിശദമായ ഷെഡ്യൂളും പരീക്ഷാ ലിങ്കും വിദൂരവിദ്യൂഭ്യാസ വിഭാഗം വെബ്‌സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കും.

അക്കാദമിക് കൗണ്‍സില്‍ മീറ്റിങ്ങ്

\"\"

കാലിക്കറ്റ് സര്‍വ്വകലാശാല അക്കാദമിക് കൗണ്‍സില്‍ മീറ്റിങ്ങ് 30-ന് രാവിലെ 10 മണിക്ക് സെനറ്റ് ഹാളില്‍ നടക്കും.

Follow us on

Related News