JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: കേരളസർവകലാശാല 2022 ഏപ്രിൽ മാസം ആരംഭിക്കുന്ന അവസാന വർഷ ബി.എ/ ബി.എ
അഫ്സൽ ഉൽ ഉലമ/ ബി.കോം ആന്വൽ സ്കീം (പ്രൈവറ്റ്) പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു പിഴകൂടാതെ മാർച്ച് 31 വരെയും 150 രൂപ പിഴയോടുകൂടി ഏപ്രിൽ 4 വരെയും
400 രൂപ പിഴയോടുകൂടി ഏപ്രിൽ 6 വരെയും അപേക്ഷിക്കാവുന്നതാണ്. ഓഫ് ലൈൻ വിദ്യാർത്ഥികൾ അപേക്ഷാഫോറം സമർപ്പിക്കേണ്ടതാണ്. പരീക്ഷ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.
സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്
കേരളസർവകലാശാല തുടർവിദ്യാഭ്യാസവ്യാപനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം
ലയോള കോളേജിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: പ്ലസു, (ഇപ്പോൾ സർക്കാർ സർവീസിലുളളവർക്ക് എസ്.എസ്.എൽ.സി. മതിയാകും. അപേക്ഷാഫോമിന്റെ വില: 100 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 മാർച്ച് 31. അപേക്ഷാഫോം ശ്രീകാര്യത്തുള്ള ലയോള കോളേജ് ഓഫീ
സിൽ നിന്നും ലഭിക്കുന്നതാണ്. ഫോൺ: 0471 – 2592059/2591018