പ്രധാന വാർത്തകൾ
ഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾറിവർ മാനേജ്‌മെന്റ് സെന്ററിൽ യങ് പ്രൊഫഷണലുകൾക്ക് അവസരം: അപേക്ഷ 10വരെഅധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അധ്യാപക പ്രതിനിധികളുടെ എതിർപ്പ് തടസമാകുന്നു: മന്ത്രി വി.ശിവൻകുട്ടിധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചാൽ ഒരു മാസത്തിനകം തസ്തിക നിർണ്ണയം: നിയമന നടപടികളും ഉടൻകേരളത്തിലെ സ്കൂൾ സിലബസ് ലഘൂകരിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനംഎയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുംഎസ്എസ് എൽസി ഐടി പരീക്ഷ ഇന്നുമുതൽ: മോഡൽ പരീക്ഷ 16ന്എയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കുംമിനിമം മാർക്ക്: സംസ്ഥാനത്ത് ഏറ്റവും അധികം ഇ-ഗ്രേഡ് ഹൈസ്കൂൾ ക്ലാസുകളിൽഎസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്: വിശദവിവരങ്ങൾ അറിയാം

ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ ഹോമിൽ കെയർ ടേക്കർ: വാക് ഇൻ ഇന്റർവ്യൂ ഏപ്രിൽ 5ന്

Mar 21, 2022 at 4:41 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ, കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ ഹോമിലേക്ക് കെയർ ടേക്കർ തസ്തികയിൽ യോഗ്യരായ സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക് -ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഒരു ഒഴിവാണുള്ളത്.

\"\"

യോഗ്യത: പ്ലസ്ടു/പ്രിഡിഗ്രി.

പ്രായപരിധി: 25 വയസ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന.

വേതനം: പ്രതിമാസം 12,000 രൂപ.

അപേക്ഷകർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഏപ്രിൽ അഞ്ചിന് രാവിലെ 11 ന് കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ സംസ്ഥാന ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റെർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, എന്ന വിലാസത്തിൽ ബന്ധപ്പെടുക.

ഫോൺ : 0471 -2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: https://keralasamakhya.org.

Follow us on

Related News