JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിൽ എസ്.ടി. പ്രൊമോട്ടർ തസ്തികയിലുള്ള ഒഴിവുകളിലേക്ക് അവസരം. യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി മാർച്ച് 27ന് രാവിലെ 11.30ന് എഴുത്തു പരീക്ഷ നടത്തും. ഉദ്യോഗാർഥികൾ ഹാൾ ടിക്കറ്റുമായി പരീക്ഷാ കേന്ദ്രങ്ങളിൽ രാവിലെ 11.15ന് മുമ്പായി റിപ്പോർട്ട് ചെയ്യണം. വിജ്ഞാപന പ്രകാരമുള്ള യോഗ്യതയുള്ള അപേക്ഷകരിൽ ആർക്കെങ്കിലും ഹാൾടിക്കറ്റ് ലഭിച്ചിട്ടില്ലെങ്കിൽ അടുത്തുള്ള ട്രൈബൽ എക്‌സ്റ്റെൻഷൻ ഓഫീസ്/ ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസ്/ ഐ.റ്റി.ഡി പ്രോജക്ട് ഓഫീസിൽ ബന്ധപ്പെടണം.