JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ലക്നൗ: ചീഫ് സിഗ്നൽ ഓഫീസർ സെൻട്രൽ കമാൻഡിൽ സിവിലിയൻ സ്വിച്ച് ബോർഡ് ഓപ്പറേറ്റർ തസ്തികയിലെ 28 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ് എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.
ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, ജനറൽ അവെയർനസ്, ഇംഗ്ലീഷ്, ന്യൂമറിക് ആപ്റ്റിട്യൂഡ് എന്നിവയിൽ നിന്നായിരിക്കും എഴുത്തുപരീക്ഷയിൽ ചോദ്യങ്ങളുണ്ടാകുക. തപാൽ മുഖേന അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 3.
യോഗ്യത: പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം. പ്രൈവറ്റ് ബോർഡ് എക്സ്ചേഞ്ച് കൈകാര്യം ചെയ്യാൻ അറിയണം. ഇംഗ്ലീഷ്, ഹിന്ദി ഭാഷാ നൈപുണ്യം അഭിലഷണീയം.
പ്രായപരിധി: 18 മുതൽ 25 വയസ്സ് വരെ (സംവരണ വിഭാഗങ്ങൾക്ക് വയസ്സിളവ് ലഭിക്കും).
അപേക്ഷകർ അപേക്ഷ പൂരിപ്പിച്ച് രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം കേണൽ സിഗ്നൽസ്, എച്ച്. ക്യൂ. സെൻട്രൽ കമാൻഡ് (സിഗ്നൽസ്)- 908544 സി/ഒ 56 എ.പി.ഒ. എന്ന വിലാസത്തിലേക്ക് അയയ്ക്കണം.