JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം: കേരളസർവകലാശാല 2022 ജനുവരി 17 മുതൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ (നവംബർ2021) എം.എസ്സി സൈക്കോളജി, കൗൺസിലിംഗ് സൈക്കോളജി പ്രാക്ടിക്കൽ പരീക്ഷകൾ
മാർച്ച് 8 മുതൽ അതാത് കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ സമയം
കേരളസർവകലാശാല 2022 മാർച്ച് 3ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ് സ്പെഷ്യൽ പരീക്ഷയുടെ (മെയ് 2021 )സമയം 1.30 മുതൽ 4.30 വരെയും വെള്ളിയാഴ്ചകളിൽ 2.00 മുതൽ 5.00 വരെയും ആയിരിക്കും. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
കേരളസർവകലാശാല 2022 മാർച്ച് 15ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.ബി.എ
ലോജിസ്റ്റിക്സ് (2020 അഡ്മിഷൻ) (എഫ്.ഡി.പി) സി.ബി.സി.എസ് പരീക്ഷക്ക് പിഴകൂടാതെ മാർച്ച് 5 വരെയും 150 രൂപ പിഴയോടുകൂടി മാർച്ച് 1 വരെയും 400 പിഴയോടുകൂടി മാർച്ച് 8 വരെയും ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷാഫലം
കേരളസർവകലാശാല 2021 നവംബറിൽ നടന്ന ആറാം സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർ
സയൻസ് ഹിയറിംഗ് ഇമ്പയേർഡ് ഡിഗ്രി കോഴ്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി മാർച്ച് 9വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല സി.ബി.സി.എസ് ബി.കോം ആറാം സെമസ്റ്റർ മേഴ്സി ചാൻസ്
2010,2011,2012 അഡ്മിഷൻ (ഏപ്രിൽ 2021) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 3. കരട് മാർക്ക് ലിസ്റ്റ് വെബ്സൈറ്റിൽ.
കേരളസർവകലാശാല 2021 ഏപ്രിൽ മാസം നടന്ന ആറും ഏഴും സെമസ്റ്റർ ബി.ഡെസ്സ് ,
ഓഗസ്റ്റ് മാസം നടന്ന എട്ടാം സെമസ്റ്റർ ബി.ഡെസ്സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ആറും ഏഴും സെമസ്റ്റർ
ബി.ഡെസ്സ് പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനും
സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.