JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
കോട്ടയം: ഫെബ്രുവരി 18ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബി.വോക് (2019 അഡ്മിഷൻ – റെഗുലർ – പുതിയ സ്‌കീം) പരീക്ഷ ഫെബ്രുവരി 23 ലേക്ക് മാറ്റി.
അപേക്ഷാതീയതി
ഒന്ന്, രണ്ട് സെമസ്റ്റർ ബി.എ./ ബി.കോം (സി.ബി.സി.എസ്. 2019, 2018, 2017 അഡ്മിഷൻ – റീഅപ്പിയറൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ ഫെബ്രുവരി 21 വരെയും 525 രൂപ പിഴയോടു കൂടി ഫെബ്രുവരി 22 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഫെബ്രുവരി 23 നും അപേക്ഷിക്കാം. വിദ്യാർത്ഥികൾ സെമസ്റ്ററൊന്നിന് 30 രൂപ നിരക്കിൽ അപേക്ഷാഫോറത്തിനും പേപ്പറൊന്നിന് 35 രൂപ നിരക്കിൽ (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായും പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.
പ്രവേശന തീയതി നീട്ടി
തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിലെ 2021-23 അധ്യയന വർഷത്തെ എം.എഫ്.എ. കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശന തീയതി നീട്ടി. പുതുക്കിയ തീയതി സംബന്ധിച്ച വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ http://mgu.ac.in.
പരീക്ഷാ തീയതി
നാലാം സെമസ്റ്റർ എം.സി.എ. പരീക്ഷകൾ മാർച്ച് രണ്ടിന് തുടങ്ങും. പിഴയില്ലാതെ ഫെബ്രുവരി 21 വരെയും 525 രൂപ പിഴയോടു കൂടി ഫെബ്രുവരി 22 നും 1050 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി 23 നും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പെറൊന്നിന് 45 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിനൊപ്പം അടയ്ക്കണം. വിശദമായ ടൈംടേബ്ൾ www.mgu.ac.in എന്ന വെബ് സൈറ്റിൽ.
പരീക്ഷാഫലങ്ങൾ
2021 നവമ്പറിൽ നടന്ന നാലാം സെമസ്റ്റർ ബി.പി.എഡ് (റഗുലർ – 2019 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശേധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപാ നിരക്കിലുള്ള ഫീസടച്ച് മാർച്ച് രണ്ട് വരെ പരീക്ഷാ കൺട്രോളറുടെ ഓഫിസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറവും www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. സർവ്വകലാശാല പരീക്ഷാ സ്റ്റോറിലും അപേക്ഷാ ഫോറം ലഭ്യമാണ്.
2020 നവമ്പറിൽ നടന്ന എം.എ. ഇംഗ്ലീഷ് (പ്രൈവറ്റ് ) മൂന്ന്, നാല് സെമസ്റ്റർ ( 2019 അഡ്മിഷൻ – റഗുലർ/സപ്ലിമെൻററി / മേഴ്സി ചാൻസ്) എം.എ. ഇംഗ്ലീഷ് (കോളേജ് സ്റ്റഡി – അദാലത്ത് മേഴ്സി ചാൻസ് – 2018 )പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശേധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപാ നിരക്കിലുള്ള ഫീസടച്ച് മാർച്ച് രണ്ട് വരെ പരീക്ഷാ കൺട്രോളറുടെ ഓഫിസിൽ സ്വീകരിക്കും. 2015 മുതൽ അഡ്മിഷൻ നേടിയവർ നിശ്ചിത തീയതിക്കകം അപേഷ ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറവും www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. സർവ്വകലാശാല പരീക്ഷാ സ്റ്റോറിലും അപേക്ഷാ ഫോറം ലഭ്യമാണ്.
2021 ഒക്ടോബറിൽ നടന്ന നാലാം സെമസ്റ്റർ ബാച്ച്ലർ ഓഫ് ഹോട്ടൽ മാനേജ്മെൻ്റ് പരീക്ഷയുടെ ( 2019 അഡ്മിഷൻ – റഗുലർ , 2013 മുതൽ 2018 വരെയുള്ള അഡ്‌മിഷൻ – സപ്ലിമെൻററി ) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശേധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപാ നിരക്കിലുള്ള ഫീസടച്ച് മാർച്ച് രണ്ട് വരെ പരീക്ഷാ കൺട്രോളറുടെ ഓഫിസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറവും www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. സർവ്വകലാശാല പരീക്ഷാ സ്റ്റോറിലും അപേക്ഷാ ഫോറം ലഭ്യമാണ്.
2021 സെപ്റ്റംബറിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തിയ മൂന്നാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) (ലോ ഫാക്കൽറ്റി, സി.എസ്.എസ്. 2019-2024 ബാച്ച് – റെഗുലർ, 2018-2023 ബാച്ച് – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
പി.എച്ച്.ഡി. എൻട്രൻസ് പരീക്ഷാഫലം
2021 ഡിസംബർ 11, 12 തീയതികളിൽ സി.എം.എസ്. കോളേജിൽ നടന്ന പി.എച്ച്.ഡി. എൻട്രൻസ് പരീക്ഷയുടെ അന്തിമ ഫലം പ്രഖ്യാപിച്ചു.