പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

എംജിയിൽ അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ: കരാർ നിയമനം

Feb 11, 2022 at 1:04 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല – സെന്റർ ഫോർ ഓൺലൈൻ എഡ്യുക്കേഷനിൽ ഈഴവ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഈഴവ വിഭാഗത്തിനായി സംവരണം ചെയ്ത ഒഴിവാണ്. നിയമനകാലാവധി പ്രാരംഭത്തിൽ ഒരു വർഷവും പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മൂന്ന് വർഷം വരെ ദീർഘിപ്പിക്കാവുന്നതുമാണ്. കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള എം.കോം ബിരുദവും എൻ.ഇ.റ്റി. / പി.എച്ച്.ഡി യോഗ്യതയും ഉള്ളവരായിരിക്കണം അപേക്ഷകർ.

ഓൺലൈൻ ടീച്ചിങ്, കണ്ടെന്റ് ക്രിയേഷൻ, ലേണിങ് മാനേജ്‌മെന്റ് സിസ്റ്റം, ഐ.സി.റ്റി. എനേബിൾഡ് ടീച്ചിങ് ആന്റ് ലേണിങ് എന്നീ മേഖലകളിൽ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രതിമാസം 47000 രൂപ സഞ്ചിത നിരക്കിൽ വേതനം ലഭിക്കും. പ്രായപരിധി 2022 ജനുവരി ഒന്നിന് 45 വയസ് കവിയരുത്. താത്പര്യമുള്ളവർ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ coe@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് വിജ്ഞാപന തീയതി മുതൽ 15 ദിവസത്തിനകം സമർപ്പിക്കണം. അപേക്ഷയ്‌ക്കൊപ്പം പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി., പി.ജി. – കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, ഡിഗ്രി സർട്ടിഫിക്കറ്റുകൾ, ജാതി സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം, അധിക യോഗ്യതയുണ്ടെങ്കിൽ അവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോറത്തിനും http://mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Follow us on

Related News