JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
തിരുവനന്തപുരം: കോവിഡ് കാരണം നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി. ഫെബ്രുവരി 2021, ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി. ഡിസംബർ 2020പരീക്ഷകൾ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പരീക്ഷ എഴുതാൻ അവസരം. സ്പെഷ്യൽ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ അവരുടെ പേര്, കാൻഡിഡേറ്റ് കോഡ്,
പ്രോഗ്രാം കോഴ്സ് കോഡ് എന്നിവ അടങ്ങിയ അപേക്ഷ ആരോഗ്യവകുപ്പിന്റെയോ തദ്ദേശ
സ്വയംഭരണവകുപ്പിന്റെയോ സാക്ഷ്യപത്രങ്ങൾ സഹിതം 2022 ഫെബ്രുവരി 10ന് മുൻപ്അതത് കോളേജ് പ്രിൻസിപ്പാൾമാർക്ക് സമർപ്പിക്കേണ്ടതാണ്.
സൂക്ഷ്മപരിശോധന
കേരളസർവകലാശാല 2021 ആഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എഡ്., 2021
മെയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.എൽ.ഐ.എസ്.സി എന്നീ ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോപതിച്ച് ഐ.ഡി.കാർഡ്/ഹാൾടിക്കറ്റുമായി 2022 ഫെബ്രുവരി 9 മുതൽ 17 വരെയുളള ദിവസങ്ങളിൽ ഇ.ജെ.II – (മൂന്ന്) സെക്ഷനിൽ ഹാജരാകേണ്ടതാണ്.