JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
തേഞ്ഞിപ്പലം: മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.
പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഒന്നാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം. ഏപ്രില്‍/മെയ് 2021 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 25 വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് 2 വരെയും ഫീസടച്ച് ഫെബ്രുവരി 7 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2020, 2021 സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 25 വരെയും ഫീസടച്ച് 7 മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷ
സി.ബി.സി.എസ്.എസ്. – യു.ജി. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍ പരീക്ഷകള്‍ 16-ന് തുടങ്ങും.
പ്രാക്ടിക്കല്‍ പരീക്ഷ
എം.എ.-ജെ.എം.സി. നവംബര്‍ 2020 ഒന്നാം സെമസ്റ്റര്‍ പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷ 9-നും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 16-നും തുടങ്ങും.
കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ
പത്താം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി., ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ നവംബര്‍ 2021 പരീക്ഷകള്‍ക്കൊപ്പം 22-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍
എസ്.ഡി.ഇ. പഠനസാമഗ്രികളുടെ വിതരണം
എസ്.ഡി.ഇ. 2019 പ്രവേശനം അഞ്ചാം സെമസ്റ്റര്‍ ബി.എ. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനസാമഗ്രികള്‍ അതത് കോണ്‍ടാക്ട് ക്ലാസ്സുകളില്‍ നിന്ന് വിതരണം ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എസ്.ഡി.ഇ., ഐ.ഡി. കാര്‍ഡ് സഹിതം ഹാജരായി പഠനസാമഗ്രികള്‍ കൈപ്പറ്റേണ്ടതാണ്. ഫോണ്‍ 0494 2400288, 2407356, 2407354
എല്‍.എല്‍.ബി. കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 9വരെ നീട്ടി
ഒന്നാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി., എല്‍.എല്‍.ബി. യൂണിറ്ററി സപ്തംബര്‍ 2021 പരീക്ഷകളുടെ ഫെബ്രുവരി 1 മുതല്‍ 5 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 9 വരെ നീട്ടി. പ്രസ്തുത ദിവസങ്ങളില്‍ സര്‍വകലാശാലക്കു കീഴിലുള്ള ലോ-കോളേജുകളില്‍ ക്ലാസ്സുകള്‍ ഉണ്ടായിരിക്കുന്നതല്ല. എല്ലാ അദ്ധ്യാപകരും നിര്‍ബന്ധമായും ക്യാമ്പില്‍ പങ്കെടുക്കേണ്ടതാണ്.