പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ഉന്നതവിദ്യാഭ്യാസ രംഗത്ത് വൻ മാറ്റം വരുന്നു: കരട് പുറത്തിറങ്ങി

Feb 3, 2022 at 2:28 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck

തിരുവനന്തപുരം: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP)ഭാഗമായി രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്ത് വൻ മാറ്റങ്ങൾ വരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെ  വിവിധ ഘട്ടങ്ങളായി തിരിച്ച് മുഴുവനായും  ക്രെഡിറ്റ്‌  സംവിധാനത്തിലേക്ക് മറ്റുകയാണ്. ഇതുമായി ബന്ധപ്പെട്ട കരടു മാർഗരേഖ യുജിസി പ്രസിദ്ധീകരിച്ചു. ബിരുദം മുതൽ പി.എച്ച്ഡിവരെ ഉന്നത വിദ്യാഭ്യാസ മേഖല ലെവൽ 5മുതൽ ലെവൽ 10 വരെയുള്ള 6ഘട്ടമായി തിരിച്ചാണ് ക്രെഡിറ്റ് നൽകുന്നത്. പരീക്ഷാ മൂല്യനിർണയ രീതിയിലും മാറ്റം വരുത്തും. ഭരണഘടന മൂല്യം, തൊഴിൽ ക്ഷമത, പൊതുപരിജ്ഞാനം, ധാർമിക-സദാചാര മൂല്യം, വ്യവസായ മനോഭാവം തുടങ്ങിയ വിവിധ ഘടകങ്ങളാണ് മൂല്യനിർണയത്തിനായി പരിഗണിക്കുക. പുറത്തിറക്കിയ  കരട് മാർഗ്ഗരേഖയിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ  ഫെബ്രുവരി 13വരെ സമയം ഉണ്ട്. nepheqf@gmail.com എന്നഇ-മെയിൽ വഴി പൊതുജനങ്ങൾക്ക് അഭിപ്രായം  രേഖപ്പെടുത്താം .

\"\"

Follow us on

Related News