JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX
തിരുവനന്തപുരം: കേരളത്തിലെ മെഡിക്കൽ പ്രവേശന സമയക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾ നാളെ പ്രഖ്യാപിക്കും. അഖിലേന്ത്യ മെഡിക്കൽ പ്രവേശന സമയക്രമം പുതുക്കിയ സാഹചര്യത്തിലാണ് കേരളത്തിലെ സമയക്രമത്തിലും മാറ്റം കരുതുന്നത്. ഇതുസംബന്ധിച്ച തീരുമാനം നാളെ കൈക്കൊള്ളും. സംസ്ഥാനത്ത് ആലോട്ട്മെന്റ് ലഭിക്കുന്നവർക്ക് പ്രവേശനം നേടാനുള്ള സമയം നീട്ടി നൽകുമെന്നാണ് സൂചന.
ആയുഷ് യുജി ചോയ്സ് ഫില്ലിങ്
ആയുഷ് യുജി പ്രവേശനത്തിനുള്ള ആദ്യറൗണ്ട് ചോയ്സ് ഫില്ലിങ്, ലോക്കിങ് എന്നിവയ്ക്കുള്ള സമയം ഫെബ്രുവരി 3വരെ നീട്ടി. നേരത്തെ ഇത് ഫെബ്രുവരി 2വരെ ആയിരുന്നു. അതേസമയം ആലോട്ട്മെന്റ് ഫലം മാറ്റമില്ലാതെ ഫെബ്രുവരി 5ന് പ്രഖ്യാപിക്കും. കൂടുതൽ വിവരങ്ങൾക്ക് http://aaccc.gov.in
ആയുർവേദം (പിജി) പ്രൊഫൈൽ
പിജി ആയുർവേദ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവർക്ക് പ്രൊഫൈൽ പരിശോധിക്കാൻ ഫെബ്രുവരി 2വരെ സമയം. http://cee.kerala.gov.in വഴി ഫെബ്രുവരി 2ന് ഉച്ചയ്ക്ക് 2വരെ പ്രൊഫൈലിലെ തെറ്റുകൾ തിരുത്താം.
പിജി ഹോമിയോ പ്രവേശനം
പിജി ഹോമിയോ കോഴ്സുകളിലെ പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസ് http://cee.kerala.gov.in വഴി ലഭ്യമാണ്. സീറ്റ് ഓപ്ഷൻ നൽകുന്നതിനുള്ള സമയം ഫെബ്രുവരി 3ന് വൈകിട്ട് 3വരെയാണ്.
പിജി പ്രവേശനം റാങ്ക് ലിസ്റ്റ്
പിജി മെഡിക്കൽ കോഴ്സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു. വിവരങ്ങൾ http://cee.kerala.gov.in ൽ ലഭ്യമാണ്. പുതിയ ഓപ്ഷൻ നൽകുന്നതിനും പുന:ക്രമീകരിക്കുന്നതിനുമുള്ള സമയ പരിധി ഇന്ന് വൈകിട്ട് 5വരെ.