JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
കോട്ടയം: 2020 നവംബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എം.എ. പൊളിറ്റിക്‌സ് (പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഫെബ്രുവരി എട്ട് വരെ ഓൺലൈനായി സമർപ്പിക്കാം.
2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. ഫിഷെറി ബയോളജി ആന്റ് അക്വാകൾച്ചർ (2019 അഡ്മിഷൻ – പി.ജി.സി.എസ്.എസ്. – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഫെബ്രുവരി എട്ട് വരെ സമർപ്പിക്കാം.
2021 ആഗസ്റ്റിൽ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് നടത്തിയ പി.എച്ച്.ഡി. കോഴ്‌സ് വർക്ക് (ബിഹേവിയറൽ സയൻസസ് ഫാക്കൽറ്റി – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.