JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
കണ്ണൂർ: ഫെബ്രുവരി 1, 3 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഫീലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ പി.ജി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾ മാറ്റിവെച്ചു. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഹാൾടിക്കറ്റ്
03.02.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി. എഡ്. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷയുടെ ഹോൾടിക്കറ്റ്സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
02.02.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ എം.സി.എ. റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (നവംബർ 2021) പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ബിരുദ-ബിരുദാനന്തര ഒറിജിനൽ സർട്ടിഫിക്കറ്റുകൾ വേഗത്തിൽ നൽകും: സിൻഡിക്കറ്റ് തീരുമാനങ്ങൾ
- പരീക്ഷാ വിഭാഗം ശക്തിപ്പെടുന്നതിൻ്റെ ഭാഗമായി മൂന്ന് പ്രോഗ്രാമർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കാൻ തീരുമാനിച്ചു.
- ബി എ കന്നഡ പ്രോഗ്രാം പ്രൈവറ്റ് രജിസ്ട്രേഷനിൽ വഴി നടപ്പാക്കാൻ തീരുമാനിച്ചു.
3 ബിരുദ-ബിരുദാനന്തര ഒറിജിനൽ സർട്ടിഫിക്കറ്റുകൾ കുറഞ്ഞ സമയത്തിനുള്ളിൽ വിദ്യാർത്ഥികൾക്ക് നൽകാൻ തീരുമാനിച്ചു. - പയ്യന്നൂർ ക്യാംപസിൽ വനിതാ ഹോസ്റ്റൽ പണി പൂർത്തിയാകുന്നതുവരെ യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിൽ വിദ്യാർത്ഥിനികൾക്ക് താമസ സൗകര്യമൊരുക്കാൻ തീരുമാനിച്ചു.
- കേരള സർക്കാർ കൊണ്ടുവന്ന കേരള സെൽഫ് ഫിനാൻസിങ് കോളേജ് ബിൽ സർവകലാശാലയിൽ നടപ്പാക്കാനും ആവശ്യമായ മാർഗരേഖകൾ കൊണ്ടുവരുവാനും തീരുമാനിച്ചു. 6.അറബിക് സെക്കൻഡ് ലാംഗ്വേജ് ആയി പരിഗണിക്കണമെന്ന NEST കോളേജ് പ്രിൻസിപ്പലിൻ്റെ അപേക്ഷ അംഗീകരിച്ചു.
- സർക്കാർ ഉത്തരവിനെ അടിസ്ഥാനത്തിൽ സർവകലാശാലയിലെ കരാർ ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കാൻ തീരുമാനിച്ചു.
- സർവകലാശാല അസോസിയേറ്റ് പ്രൊഫസർമാരായ ഗണിത വിഭാഗത്തിലെ ഡോക്ടർ മുരളീധരൻ ടി.കെ. സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലെ ഡോക്ടർ സെബാസ്റ്റ്യൻ എന്നിവരുടെ ശമ്പളം പ്രൊട്ടക്ട് ചെയ്തു കൊടുക്കാൻ തീരുമാനിച്ചു.
- വിരമിച്ച സർവകലാശാല അധ്യാപകൻ ഡോക്ടർ സന്തോഷ് കെ.വിയുടെ പ്രമോഷൻ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ ചട്ടങ്ങൾ പാലിച്ച് നടപ്പിലാക്കാൻ തീരുമാനിച്ചു.
- നിർമ്മലഗിരി കോളേജ് , കൂത്തുപറമ്പിലെ രസതന്ത്ര വിഭാഗത്തിൽ നിയമിക്കപ്പെട്ട രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാർക്ക് അംഗീകാരം നൽകാൻ തീരുമാനിച്ചു.
- വിവിധ കോളജുകളിലെ 10 അസിസ്റ്റൻ്റ് പ്രൊഫസർ മാരുടെ പ്രമോഷൻ അംഗീകരിച്ചു.
- വിവിധ കോളേജുകളിലെ നാല് അസിസ്റ്റൻ്റ് പ്രൊഫസർ മാർക്ക് അസോസിയേറ്റ് പ്രൊഫസർമാരായി സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചു
- ക്വസ്റ്റിയൻ ബാങ്കിലേക്ക് ചോദ്യങ്ങൾ അയ ക്കുന്നവർക്കും സ്ക്രൂട്ടിനി ചെയ്യുന്നവർക്കും ഉള്ള വേതനം അംഗീകരിച്ചു.
- ബിൽഡിങ് കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചു.
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി
- ‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്
- ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരം