പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കാലിക്കറ്റ് സർവകലാശാല ബിരുദ പരീക്ഷകൾ മാറ്റി: ഇന്നത്തെ വാർത്തകൾ

Jan 22, 2022 at 4:55 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck

തേഞ്ഞിപ്പലം: ജനുവരി 27ന് തുടങ്ങാനിരുന്ന അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മാറ്റി. ബി.എസ് സി. പരീക്ഷകള്‍ 31-നാണ് തുടങ്ങുക. സമയം ഉച്ചക്ക് രണ്ട് മണി. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍. ബി.എ., ബി.കോം., ബി.ബി.എ. പരീക്ഷകളുടെ ടൈം ടേബിള്‍ പിന്നീട് പ്രഖ്യാപിക്കും.

എം.എസ് സി. യോഗ പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്‍ഡ് യോഗ തെറാപ്പി നവംബര്‍ 2020 പരീക്ഷ ഫെബ്രുവരി മൂന്നിനും രണ്ടാം സെമസ്റ്റര്‍ ജൂണ്‍ 2020 പരീക്ഷ ഫെബ്രുവരി രണ്ടിനും തുടങ്ങും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 2021-22 അധ്യയനവര്‍ഷത്തെ കോളേജ് വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെ യോഗം 24-ന് ഉച്ചക്ക് 2.30-ന് ഓണ്‍ലൈനായി ചേരും. ഓരോ വിദ്യാര്‍ഥി സംഘടനയില്‍ നിന്ന് ഒരാള്‍ വീതം പങ്കെടുക്കണമെന്ന് വിദ്യാര്‍ഥി ക്ഷേമവിഭാഗം ഓഫീസ് അറിയിച്ചു. യോഗത്തിന്റെ ലിങ്ക് പ്രതിനിധികള്‍ക്ക് ലഭ്യമാക്കും.

Follow us on

Related News