പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എം.എസ്.സി പരീക്ഷാഫലം, ബി.എസ്.സി പ്രാക്ടിക്കൽ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾ

Jan 17, 2022 at 6:01 pm

Follow us on

കണ്ണൂർ: 2009 സിലബസിലുള്ള ആറാം സെമസ്റ്റർ ബി ബി എം പ്രോഗ്രാമിന്റെ 6B17BBM: Services Marketing പരീക്ഷ 19.01.2022 ന് ഉച്ചക്ക് 01:30 ന് സർവകലാശാല ആസ്ഥാനത്ത് വെച്ച് നടക്കും.

പ്രായോഗിക പരീക്ഷ

ഒന്നാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷന്‍ ഇൻ ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് (റഗുലർ), ഒക്ടോബർ 2020 (ന്യൂ ജനറേഷന്‍)ന്റെ‍  പ്രായോഗിക പരീക്ഷ 19.01.2022 ന് ഗവ. കോളേജ് തലശ്ശേരി, ചൊക്ലിയിൽ വെച്ച് നടത്തുന്നതാണ് . ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

രണ്ടാം സെമസ്റ്റർ ബി എസ് സി കെമിസ്ട്രി, സൈക്കോളജി , ഹോം സയൻസ്  റെഗുലർ / സപ്ളിമെന്ററി  ഏപ്രിൽ 2021 പരീക്ഷകളുടെ  പ്രായോഗിക പരീക്ഷകൾ 18.01.2022 മുതൽ  അതാതു കോളേജുകളിൽ നടക്കും വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ എം.എസ്.സി പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ ഒക്ടോബർ 2020 (റഗുലർ/ഇമ്പ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി) പരീക്ഷകളുടെ ഫലം  പ്രസിദ്ധീകരിച്ചു. ഫലം സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ്സുകളുടെ പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 28.01.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

\"\"

പഠന സഹായി വിതരണം 

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഗവഃ കോളേജ് മാനന്തവാടി   പരീക്ഷ കേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള  മൂന്നാം വർഷ  ബിരുദ വിദ്യാർത്ഥികളുടെ സ്വയം പഠന സഹായികൾ 19.01.2022 ബുധനാഴ്ച 10.30 AM മുതൽ 2.30 PM വരെ മേരി മാതാ ആർട്സ് &സയൻസ് കോളേജ്   മാനന്തവാടി വച്ച് വിതരണം ചെയ്യുന്നു.
സ്വയം പഠന സഹായികൾ കൈപ്പറ്റാൻ വരുന്ന വിദ്യാർത്ഥികൾ നിർബന്ധമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതും സർവകലാശാല ഐ ഡി കാർഡ്, ഫീ അടച്ചതിന്റെ  രസീത് എന്നിവ ഹാജരാക്കേണ്ടതുമാകുന്നു.

\"\"

Follow us on

Related News