JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH
തിരുവനന്തപുരം: എൽഐസി (ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ)യുടെ വിവിധ കേന്ദ്രങ്ങളിലെ അർബൻ കരിയർ ഏജന്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തിരുവനന്തപുരം കോട്ടയം, എറണാകുളം,കോഴിക്കോട് കേന്ദ്രങ്ങളിലാണ് അവസരം. പ്ലസ്ടുവും ബിരുദവുമാണ് യോഗ്യത. ഗ്രാമ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് പ്ലസ്ടുവാണ് യോഗ്യത. മെട്രോ നഗരങ്ങളിൽ അപേക്ഷിക്കുന്നവർക്ക് ബിരുദം വേണം.
അപേക്ഷിക്കുന്ന കേന്ദ്രത്തിന്റെ പരിധിയിൽ കുറഞ്ഞത് ഒരുവർഷമായി താമസിക്കുന്നവരായിരിക്കണം അപേക്ഷകർ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 19ആണ്. പ്രായപരിധി 21 വയസ് മുതൽ 35 വയസ് വരെയാണ്. എസ്.സി./എസ്.ടി., വിമുക്തഭടന്മാർ എന്നിവർക്ക് 40 വയസ് വരെ ആകാം. മെട്രോ നഗരങ്ങളിൽ 12,000 രൂപയും മറ്റ് നഗരങ്ങളിൽ 10,000 രൂപയുമാണ് പ്രതിമാസ ശമ്പളം.
അതത് കേന്ദ്രങ്ങളിൽ നിന്ന് അപേക്ഷ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽബന്ധപ്പെടുക. 9446133810-തിരുവനന്തപുരം, 9447028669-കോട്ടയം, 9446332114 -എറണാകുളം, 9446034425 -കോഴിക്കോട്.