JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
എറണാകുളം: വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് എറണാകുളം മഹാരാജാസ് കോളേജ് രണ്ടാഴ്ചത്തേക്ക് അടച്ചു. കോളേജ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. കോളേജ് ഹോസ്റ്റലും അടച്ചിടും. ഇടുക്കിയിൽ വിദ്യാർത്ഥി കുത്തേറ്റു മരിച്ചതിനു പിന്നാലെയാണ് മഹാരാജാസ് കോളേജിൽ സംഘർഷം ഉണ്ടായത്. എസ്.എഫ്.ഐ, കെ.എസ്.യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇതിൽ കുറച്ചു വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് കൗൺസിൽ യോഗം ചേർന്ന് കോളേജ് താൽക്കാലികമായി അടച്ചിടാൻ തീരുമാനിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.