JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH
കണ്ണൂർ: ഡിസംബർ 22ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം. എ./ എം. എസ് സി./ എം. റ്റി. റ്റി. എം. (റെഗുലർ – ഒക്റ്റോബർ 2020), ഐ. എം എസ് സി. (റെഗുലർ – ജൂലായ് 2021) പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. 22.12.2021 (ബുധൻ) തീയതിയിലെ പരീക്ഷകൾ ഉച്ചക്ക് 01:30 ന് ആരംഭിക്കും. മറ്റു ദിവസങ്ങളിലെ പരീക്ഷകൾ രാവിലെ 09:30 ന് തന്നെ ആരംഭിക്കും. ഹാൾടിക്കറ്റ് ലഭിക്കാത്തവർ സർവകലാശാലയുമായി ബന്ധപ്പെടുക.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എസ്. സി. ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്), നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മ പരിശോധനക്കും 31.12.2021 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ മാർക്ക് സമർപ്പണം
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ പി. ജി. (ഏപ്രിൽ 2021) പരീക്ഷകളുടെ പ്രാക്ടിക്കൽ മാർക്കുകൾ അപ്പ്ലോഡ് ചെയ്യുന്നതിനുള്ള സമയക്രമം 27.12.2021 മുതൽ 31.12.2021 വരെയായി പുനഃക്രമീകരിച്ചു.