JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
കോട്ടയം: നാലാം സെമസ്റ്റർ പി.ജി. പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷകളുടെ വൈവാ -വോസി ഡിസംബർ ഒന്നുമുതൽ 15 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.
സീറ്റൊഴിവ്
മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് നാനോ സയൻസ് ആന്റ് നാനോ ടെക്നോളജിയിൽ എം.എസ് സി. നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി (ഫിസിക്സ്) 2021 ബാച്ചിൽ എസ്.സി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. അർഹരായ വിദ്യാർഥികൾ അസൽ യോഗ്യതാ രേഖകളുമായി നവംബർ 30ന് വൈകീട്ട് 3.30നകം സർവകലാശാല ഭരണവിഭാഗത്തിലെ 21-ാം നമ്പർ മുറിയിൽ നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: 7907478110
മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സിൽ എം.എസ് സി. മാത്തമാറ്റിക്സ്, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ എസ്.സി., എസ്.ടി., ഒ.ഇ.സി., ജനറൽ, വിഭാഗങ്ങളിൽ ഏതാനും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ ഇന്ന് (നവംബർ 30) തന്നെ ബന്ധപ്പെടുക. ഫോൺ: 8304870247
അപേക്ഷാ തീയതി
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ആറുമുതൽ 10 വരെ സെമസ്റ്റർ ബി.എ. – എൽ.എൽ.എബി. (പഞ്ചവത്സരം – ഓണേഴ്സ് – 2006 അഡ്മിഷൻ – മുതൽ മേഴ്സിചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ ഡിസംബർ ഒന്നുവരെയും 525 രൂപ പിഴയോടെ ഡിസംബർ രണ്ടിനും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ മൂന്നിനും അപേക്ഷിക്കാം. വിദ്യാർഥികൾ 7350 രൂപ രണ്ടാം മേഴ്സി ചാൻസ് ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം.
പരീക്ഷ തീയതി
നാലാം സെമസ്റ്റർ എം.എ./ എം.സി.ജെ./ എം.എസ്.ഡബ്ല്യു./ എം.എച്ച്.എം./ എം.എം.എച്ച്./ എം.ടി.എ. ആന്റ് എം.ടി.ടി.എം. (2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി/ 2015, 2014, 2013, 2012 അഡ്മിഷൻ – മേഴ്സി ചാൻസ്) (സി.എസ്.എസ്.) പരീക്ഷകൾ ഡിസംബർ 14 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
നാലാം സെമസ്റ്റർ എം.എസ് സി. (2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി/ 2015, 2014, 2013, 2012 അഡ്മിഷൻ – മേഴ്സി ചാൻസ്) (സി.എസ്.എസ്.) പരീക്ഷകൾ ഡിസംബർ 14 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
നാലാം സെമസ്റ്റർ എം.കോം (2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി/ 2015, 2014, 2013, 2012 അഡ്മിഷൻ – മേഴ്സി ചാൻസ്) (സി.എസ്.എസ്.) പരീക്ഷകൾ ഡിസംബർ 14 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.
പരീക്ഷാഫലം
2021 സെപ്തംബറിൽ നടന്ന എട്ടാം സെമസ്റ്റർ ബി.ടെക് (സീപാസ്) റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം.
2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. ഫുഡ് ആന്റ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി റഗുലർ, ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒൻപതുവരെ ഓൺലൈനായി അപേക്ഷിക്കാം.