പ്രധാന വാർത്തകൾ
എയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കുംമിനിമം മാർക്ക്: സംസ്ഥാനത്ത് ഏറ്റവും അധികം ഇ-ഗ്രേഡ് ഹൈസ്കൂൾ ക്ലാസുകളിൽഎസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്: വിശദവിവരങ്ങൾ അറിയാംഎഞ്ചിനീയറിങ്, ഫാർമസി, ആർക്കിടെക്‌ചർ, മെഡിക്കൽ കോഴ്സ് പ്രവേശനം: തീയതി നീട്ടിCSIR UGC NET ഡിസംബർ സെഷൻ പരീക്ഷാഫലം 2026ലെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ സമയം നീട്ടി നൽകിസ്കൂൾ വാർഷിക പരീക്ഷകൾക്കുള്ള തയാറെടുപ്പുകൾ അവസാനഘട്ടത്തിൽ: CBSE അഡ്മിറ്റ് കാർഡ് ഉടൻനാളെ ഹൈസ്കൂൾ ക്ലാസുകൾക്ക് അവധിയില്ല: പ്രവർത്തിദിനംസ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളം

ബിരുദപ്രവേശനം 25വരെ, സ്പോട്ട് അഡ്മിഷൻ: ഇന്നത്തെ എംജി വാർത്തകൾ

Nov 12, 2021 at 4:53 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്‌സ് ആന്റ് സയൻസ് കോളേജുകളിൽ വിവിധ ബിരുദപ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നവംബർ 18 വരെ ഓൺലൈനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. ഇതിന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും സംവരണ-മെറിറ്റ് തത്വങ്ങൾ പാലിച്ച് കോളേജുകൾക്ക് പ്രവേശനം നടത്താം. പ്രവേശനനടപടികൾ നവംബർ 25ന് പൂർത്തീകരിക്കാൻ കോളേജുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സ്പോട്ട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിൽ എം.എ. മലയാളം (2021-23) പ്രോഗ്രാമിലേക്ക് എസ്.സി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 15ന് രാവിലെ 11.30ന് പഠനവകുപ്പിൽ നടക്കുന്ന സ്പോട്ട് അഡ്മിഷൻ പങ്കെടുക്കണം.

മഹാത്മാഗാന്ധി സർവകലാശാല സെന്റർ ഫോർ യോഗ ആന്റ് നാച്ചുറോപ്പതിയിൽ ആരംഭിക്കുന്ന പി.ജി. ഡിപ്ലോമ ഇൻ യോഗ കോഴ്സിലേക്ക് (2021 അഡ്മിഷൻ) ജനറൽ, ഇ.ഡബ്ല്യു.എസ്., എച്ച്.ഒ.ബി.സി., മുസ്ലിം, എക്സ്.ഒ.ബി.സി. സീറ്റുകൾ ഒഴിവുണ്ട്. മഹാത്മാഗാന്ധി സർവകലാശാല അംഗീകരിച്ച ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അർഹരായ വിദ്യാർഥികൾ അസൽ യോഗ്യത രേഖകളുമായി നവംബർ 16ന് ഉച്ചയ്ക്ക് 12നകം ഭരണവിഭാഗം ഓഫീസിൽ (റൂം നമ്പർ 21) നേരിട്ട് എത്തണം. സംവരണ വിഭാഗങ്ങളിലുള്ള വിദ്യാർഥികൾ നിശ്ചിതസമയത്ത് ഹാജരാകാത്തപക്ഷം അവരുടെ സീറ്റുകളിലേക്ക് ജനറൽ വിഭാഗം വിദ്യാർഥികളെ നവംബർ 17ന് രാവിലെ11ന് പരിഗണിക്കും. എസ്.സി. വിഭാഗത്തിൽ ആറും എസ്.ടി. വിഭാഗത്തിലുള്ള രണ്ടും ഒഴിവുകളിലേക്കുള്ള പ്രവേശനം നവംബർ 17ന് വൈകീട്ട് 3.30 വരെ നടക്കും. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഭരണവിഭാഗം ഓഫീസിൽ (റൂം നമ്പർ 21) നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: 9447569925.

പരീക്ഷാ ഫലം

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി. ഫിസിക്സ് (മെറ്റീരിയൽ സയൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജൂലൈയിൽ സ്കൂൾ ഓഫ് ബയോസയൻസ് നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ് സി. (മൈക്രോബയോളജി, ബയോടെക്നോളജി, ബയോകെമിസ്ട്രി, ബയോഫിസിക്സ്) (2020-22 – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

\"\"
\"\"

Follow us on

Related News