തിരുവനന്തപുരം: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആകെ നട്ടുപിടിപ്പിക്കുന്നത് ഒരു കോടി വൃഷത്തൈകൾ. മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ്ഹൗസിൽ പ്ലാവിൻ തൈ നട്ടു.
കോവിഡ് വ്യാപനം കണക്കിലെടുത്ത് പരിസ്ഥിതിദിന പരിപാടികൾ ചടങ്ങുകൾ മാത്രമാക്കി ചുരുക്കിയിരിട്ടുണ്ട്. വിദ്യാലയങ്ങൾ പ്രവർത്തിക്കാത്തതിനാൽ കുട്ടികൾ അടക്കമുള്ളവർ വീടുകളിൽ തൈകൾ നടും.സംസ്ഥാനത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ വൃക്ഷതൈ നടീൽ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു
എഴുത്തുകാരനും ചിന്തകനുമായ പി ഗോവിന്ദപ്പിള്ളയുടെ നാമത്തിൽ ഫലവൃക്ഷതൈ നട്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.