പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

കാലിക്കറ്റ്‌ സർവകലാശാല: പരീക്ഷ, പരീക്ഷാഫലം, പ്രവേശനം, പരിശീലനം

Feb 15, 2021 at 7:37 pm

Follow us on

യു.ജി., പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷന്‍

2020-21 വര്‍ഷത്തേക്കുള്ള ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള പ്രൈവറ്റ് രജിസ്‌ട്രേഷന് വീണ്ടും അവസരം. 28 വരെ 500 രൂപ ഫൈനോടു കൂടി അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി ഡൗണ്‍ലോഡ് ചെയ്ത അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം ഡെപ്യൂട്ടി രജിസ്ട്രാര്‍, പ്രൈവറ്റ് രജിസ്‌ട്രേഷന്‍, എസ്.ഡി.ഇ. ബ്ലോക്ക്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി – 673 635 എന്ന വിലാസത്തില്‍ മാര്‍ച്ച് 7-നകം സമര്‍പ്പിക്കണം.

ബി.എ. മള്‍ട്ടിമീഡിയ പരീക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. റഗുലര്‍ പരീക്ഷക്കുള്ള നവംബര്‍ 2019 (2018 പ്രവേശനം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികള്‍) അപേക്ഷകള്‍ ഫൈനില്ലാതെ 25 വരേയും ഫൈനോടെ 27 വരേയും ഫീസടച്ച് മാര്‍ച്ച് 1 വരെ സമര്‍പ്പിക്കാം. അഞ്ചാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. റഗുലര്‍ പരീക്ഷ, നവംബര്‍ 2019 (2017 പ്രവേശനം, പ്രൈവറ്റ് രജിസ്‌ട്രേഷന്‍) പരീക്ഷകള്‍ 15-ന് തുടങ്ങും.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എസ്.സി. കൗണ്‍സിലിംഗ് സൈക്കോളജി ഏപ്രില്‍ 2017 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. റീവാല്വേഷന്‍ അപേക്ഷകള്‍ 25-നകം ലഭിക്കണം.

അഫ്‌സല്‍ ഉലമ പ്രിലിമിനറി അപേക്ഷ

അഫ്‌സല്‍ ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ റഗുലര്‍ (2019 പ്രവേശനം) സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് (2016 സിലബസ്, 2016, 2017, 2018 പ്രവേശനം) മാര്‍ച്ച് 2021 പരീക്ഷക്ക് 22 വരെ ഫീസടച്ച് (ഫൈനോട് കൂടി 25 വരെ) 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

എല്‍.എല്‍.എം. ഓണ്‍ലൈന്‍ വൈവ

നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. 2020 പരീക്ഷയുടെ ഓണ്‍ലൈന്‍ വൈവാവോസി 25-ന് രാവിലെ 9-ന് കോഴിക്കോട് ഗവണ്‍മെന്റ് ലോകോളേജ്, 26-ന് ഗവണ്‍മെന്റ് ലോകോളേജ് തൃശൂര്‍ എന്നിവര്‍ക്കായി നടക്കും.

ബി.വോക്. പ്രാക്ടിക്കല്‍

ഒന്നും രണ്ടും സെമസ്റ്റര്‍ ബി.വോക്. ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി (നവംബര്‍ 2019, ഏപ്രില്‍ 2019/2020) പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 1-ന് തുടങ്ങും. ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍.

മ്യൂറല്‍, ഗ്ലാസ് പെയ്ന്റിംഗ് പരിശീലനം

കാലിക്കറ്റ് സര്‍വകലാശാല ലൈഫ്‌ലോങ്ങ് ലേണിംഗ് പഠനവകുപ്പിന്റെ കീഴില്‍ മാര്‍ച്ച് ആദ്യവാരം തുടങ്ങുന്ന മ്യൂറല്‍, ഗ്ലാസ് പെയ്ന്റിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പഠന വകുപ്പില്‍ നേരിട്ട് വന്ന് രജിസ്റ്റര്‍ ചെയ്യണം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. പ്രായം ബാധകമല്ല.

Follow us on

Related News