പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

മത്സര പരീക്ഷകൾക്കായി സൗജന്യ പരിശീലനം

Dec 2, 2020 at 2:42 pm

Follow us on


തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ വിവിധ മത്സര പരീക്ഷകൾക്ക് പരിശീലനം നൽകുന്ന കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത് സെന്ററിൽ പ്രവേശനത്തിന് (സി.സി.എം.വൈൽ) അപേക്ഷ ക്ഷണിച്ചു. ജനുവരി ഒന്നിനു ആരംഭിക്കുന്ന പരിശീലന കോഴ്‌സിലേക്ക് മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങൾക്ക് അപേക്ഷിക്കാം. പരിശീലനം സൗജന്യമാണ്. ഇംഗ്ലീഷ്, മലയാളം, ഗണിതം, റീസണിംഗ്, ജോഗ്രഫി, ജനറൽ സയൻസ്, ഭരണഘടന, ഇന്ത്യാ ചരിത്രം, മറ്റു പൊതു വിജ്ഞാനം എന്നിവയിൽ ഊന്നിയായിരിക്കും ക്ലാസുകൾ. സംസ്ഥാനത്തുടനീളം 56 സെന്ററുകളിൽ 40 മുതൽ 100 വരെ വിദ്യാർത്ഥികൾക്കാണ് പ്രവേശനം. മത്സര പരീക്ഷകളുടെയും മുഖാമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. അതതു കേന്ദ്രങ്ങളിൽ നടക്കുന്ന പരീക്ഷകളുടെ അടിസ്ഥാനത്തിൽ ഓരോ കേന്ദ്രത്തിലേക്കും പ്രവേശനം നേടാം. ജൂലൈ ഒന്നു മുതൽ ഡിസംബർ 31 വരെയും ജനുവരി ഒന്നു മുതൽ ജൂൺ 30 വരെയും നീളുന്ന ആറു മാസ ക്ലാസുകളാണ് സി.സി.എം.വൈയിൽ ക്രമീകരിച്ചിരിക്കുന്നത്. ഡിഗ്രി, പ്ലസ് ടു, ഹോളിഡേ എന്നിങ്ങനെയാണ് ബാച്ചുകൾ. ഓരോ ജില്ലയിലെയും സി.സി.എം.വൈയിൽ നിന്നും അപേക്ഷാ ഫോം ലഭിക്കും. 15 വരെ അപേക്ഷ സമർപ്പിക്കാം. ഡിസംബർ 20-ന് വിവിധ കേന്ദ്രങ്ങളിൽ മത്സര പരീക്ഷ നടക്കും. വിശദ വിവരങ്ങൾക്ക്: തിരുവനന്തപുരം (04712337376), കൊല്ലം (04762664217) പത്തനംതിട്ട (04682238188), ആലപ്പുഴ (04772287869), കണ്ണനല്ലൂർ, കായംകുളം (9447503207), കോട്ടയം (04828202069), ഇടുക്കി (04862209817), എറണാകുളം (04842621897), മട്ടാഞ്ചേരി (7356637887), തൃശൂർ (04802804859), പാലക്കാട് (04912506321), മലപ്പുറം (04942468176), കോഴിക്കോട് (04952724610), പട്ടാമ്പി, പേരാമ്പ്ര (9446567273), വയനാട് (04936202228), കണ്ണൂർ (04985209677), കാസർഗോഡ് (04994281142).

\"\"
\"\"

Follow us on

Related News