പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

എന്‍.സി.ഇ.ആര്‍.ടി ഗൈഡന്‍സ് ആന്‍ഡ് കാണ്‍സലിങില്‍ ഡിപ്ലോമ; നവംബര്‍ 30 വരെ അപേക്ഷിക്കാം

Nov 26, 2020 at 2:21 pm

Follow us on

ന്യൂഡല്‍ഹി: എന്‍.സി.ഇ.ആര്‍.ടി നടത്തുന്ന ഗൈഡന്‍സ് ആന്‍ഡ് കാണ്‍സലിങ് ഡിപ്ലോമ പ്രോഗ്രാമാലേക്ക് അപേക്ഷിക്കാം. http://ncert.nic.in/dcgc.php എന്ന വെബ്‌സൈറ്റ് വഴി നവംബര്‍ 30 വരെ അപേക്ഷ നല്‍കാം. സര്‍വീസിലുള്ള അധ്യാപകര്‍, ടീച്ചര്‍ എജ്യുക്കേറ്റര്‍മാര്‍, സ്‌കൂള്‍ ഭരണാധികാരികള്‍, ഗൈഡന്‍സ് പരിശീലനം ലഭിക്കാത്തവര്‍ എന്നിവരെയൊക്കെ ഉദ്ദേശിച്ചുനടത്തുന്ന ഈ പ്രോഗ്രാമിന്റെ ദൈര്‍ഘ്യം ഒരു വര്‍ഷമാണ്. വിദൂരപഠനം, മുഖാമുഖപഠനം, ഇന്റേണ്‍ഷിപ്പ് എന്നീ രീതിയിലാകും പഠനം.

യോഗ്യത

ടീച്ചിങ് ഡിഗ്രിയുള്ള ഇന്‍-സര്‍വീസ് ടീച്ചര്‍മാര്‍, ടീച്ചിങ് ഡിഗ്രിയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ള ഇപ്പോള്‍ ജോലിയില്‍ ഇല്ലാത്ത ബിരുദധാരികള്‍, സൈക്കോളജി, എജ്യുക്കേഷന്‍, സോഷ്യല്‍ വര്‍ക്ക്, ചൈല്‍ഡ് ഡെവലപ്‌മെന്റ്, സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ എന്നിവയിലൊന്നിലെ ബിരുദാനന്തര ബിരുദധാരികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

പ്രവേശനം

ഷില്ലോങ്, മൈസൂരു, ഭുവനേശ്വര്‍, ഭോപാല്‍, അജ്മിര്‍ എന്നീ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് എജ്യുക്കേഷന്‍, ന്യൂഡല്‍ഹി എന്‍.സി.ഇ.ആര്‍.ടി. ഡി.ഇ.പി.എഫ്.ഇ എന്നീ കേന്ദ്രങ്ങളിലായി 50 പേര്‍ക്ക് വീതം പ്രവേശനം നല്‍കും.

\"\"








Follow us on

Related News