തിരുവനന്തപുരം: കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (CAPE) കീഴിലുള്ള മുട്ടത്തറ (9496814485), പെരുമൺ (9447013719), പത്തനാപുരം (8281027361), പുന്നപ്ര (9961466328), ആറൻമുള (9447290841), കിടങ്ങൂർ (9188255056), വടകര (9846700144), തലശ്ശേരി (9446654587). തൃക്കരിപ്പൂർ (9847690280) എന്നിവിടങ്ങളിലെ എൻജിനിയറിങ് കോളേജുകളിൽ വിവിധ ബ്രാഞ്ചുകളിൽ ഒഴിവുള്ള ബി.ടെക് സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ നാളെ (17.11.2020) മുതൽ നടക്കും.
കിം 2020, ജെ.ഇ.ഇ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഒഴിവുകൾ അതതു കോളജിന്റെ വെബ്സൈറ്റിൽ ലഭിക്കും. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് കോളജുകളിൽ നേരിട്ടെത്തി പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക് www.capekerala.org സന്ദർശിക്കുക.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...