പ്രധാന വാർത്തകൾ
ഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി 

ന്യൂനപക്ഷ വിഭാഗങ്ങളിലെ പോളിടെക്‌നിക് വിദ്യാർത്ഥികൾക്ക് എ.പി.ജെ അബ്ദുൾ കലാം സ്കോളർഷിപ്പ്

Nov 10, 2020 at 6:24 pm

Follow us on

തിരുവനന്തപുരം: സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന എ.പി.ജെ അബ്ദുൾ കലാം സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസർക്കാർ മതന്യൂനപക്ഷങ്ങളായി അംഗീകരിച്ച പട്ടികയിലെ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേക്ക് 6,000 രൂപയാണ് സ്‌കോളർഷിപ്പ്. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകും. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ടുലക്ഷം രൂപ വരെ  വാർഷിക വരുമാനമുളള  നോൺ ക്രീമിലയർ വിഭാഗത്തെയും പരിഗണിക്കും.  രണ്ടാം വർഷക്കാരേയും മൂന്നാം വർഷക്കാരേയും സ്‌കോളർഷിപ്പിനായി പരിഗണിക്കും. ഒറ്റത്തവണ മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കു.  സ്‌കോളർഷിപ്പിന് നേരത്തെ അപേക്ഷിച്ചതിനെ തുടർന്ന് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. 10 ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in ൽ ഓൺലൈനായി ഡിസംബർ ഒൻപത് വരെ അപേക്ഷിക്കാം. ഫോൺ: 0471 2302090,  2300524.

Follow us on

Related News