പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സെറ്റ് 2020: അവസരം നഷ്ടപ്പെട്ട് ഉദ്യോഗാർത്ഥികൾ

Nov 9, 2020 at 1:32 pm

Follow us on

തിരുവനന്തപുരം: പി.ജി.യും ബി.എഡും നേടിയവർക്ക് അധ്യാപകയോഗ്യതയ്ക്കായി പൊതുവിദ്യാഭ്യാസവകുപ്പ് ഏർപ്പെടുത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെട്ട്ഉ ദ്യോഗാർത്ഥികൾ. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ മാറ്റിവെച്ച പരീക്ഷ ഇതുവരെയും നടത്താത്തതും സെപ്റ്റംബറിലെ പരീക്ഷ റദ്ദാക്കുകയും ചെയ്തതാണ് ഉദ്യോഗാർത്ഥികളെ വലച്ചത്.

\"\"

തിരുവനന്തപുരത്തെ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിക്കാണ് പരീക്ഷാനടത്തിപ്പ് ചുമതല.
വർഷത്തിൽ രണ്ടു തവണ നടത്താറുള്ള സെറ്റിന്റെ ആദ്യഘട്ട പരീക്ഷയ്ക്ക് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പരീക്ഷാകേന്ദ്രങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ അടച്ചിടൽ വന്നതോടെ പരീക്ഷ മാറ്റിവെക്കുകയായിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചെങ്കിലും തീയതി പ്രഖ്യാപിച്ചില്ല. ഇതോടെ അധ്യാപകജോലിയിൽ പ്രവേശിച്ച് നിശ്ചിത സമയപരിധിക്കകം സെറ്റ് യോഗ്യത നേടാൻ കാത്തിരിക്കുന്നവരും പ്രതിസന്ധിയിലായി.

\"\"

Follow us on

Related News