പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി

Nov 9, 2025 at 4:31 pm

Follow us on

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന വേളയിൽ ട്രെയിനിൽ വിദ്യാർഥികളെക്കൊണ്ട് ഗണഗീതം പാടിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്കൂളിനും പ്രിൻസിപ്പലിനും എതിരെ കടുത്ത വിമർശനവുമായി  മന്ത്രി വി.ശിവൻകുട്ടി. മതേതരത്വത്തിന് വെല്ലുവിളിയാകുന്ന കാര്യങ്ങൾ നടത്താൻ സംസ്ഥാനത്തെ ഒരു സ്കൂളിനേയും അനുവദിക്കില്ലെന്നും ഗണഗീതം ദേശഭക്തിഗാനമാണെന്ന അറിവ് പ്രിൻസിപ്പലിന് എവിടെനിന്നു കിട്ടിയെന്നും മന്ത്രി ചോദിച്ചു. ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥർ ഭരണഘടനയേയും ജനാധിപത്യത്തേയും വെല്ലുവിളിച്ചിരിക്കുകയാണ്. അഹങ്കാരത്തിന്റെ സ്വരമാണതെന്നും മന്ത്രി പറഞ്ഞു. ഏത് മാനേജ്മെന്റ് നടത്തുന്ന സ്കൂളാണെങ്കിലും സ്കൂളുകൾക്ക് എൻഒസി നൽകുന്നത് സംസ്ഥാന സർക്കാരാണ്. മതേതരത്വത്തിനോ ജനാധിപത്യമൂല്യങ്ങൾക്കോ വെല്ലുവിളിയാകുന്ന ഒരു നടപടിക്രമങ്ങളും അനുവദിക്കില്ല. ചില നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സ്കൂളുകൾക്ക് എൻഒസി നൽകുന്നതെന്നും അത് ലംഘിച്ചാൽ എൻഒസി പിൻവലിക്കാനുള്ള അധികാരം വിദ്യാഭ്യാസ നിയമത്തിൽ ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംഭവത്തിൽ വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടനുസരിച്ച് തുടർനടപടിയുണ്ടാകുമെന്നാണ് സൂചന. 

Follow us on

Related News

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം...