പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി നിയമനം

Oct 17, 2025 at 7:11 am

Follow us on

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.ആകെ ഒരു ഒഴിവാണുള്ളത്. പിഎസ് സി ഒഫീഷ്യൽ വെബ്‌സൈറ്റ് വഴി (കാറ്റഗറി നമ്പർ 376/2025) അപേക്ഷ നൽകണം. അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 11ആണ്. പ്രതിമാസം 95,600 രൂപമുതൽ 1,53,200 രൂപവരെയാണ് ശമ്പളം. ഉയർന്ന പ്രായപരിധി 45 വയസ്. ACS (Associate Company Secretary), കമ്പനി സെക്രട്ടറിയായി സർക്കാർ / അർദ്ധ സർക്കാർ അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത പൊതു/സ്വകാര്യ മേഖലാ സ്ഥാപനത്തിൽ 10 വർഷത്തെ യോഗ്യതാനന്തര പരിചയം എന്നിവ വേണം. http://keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. 

മിനിസ്ട്രി ഓഫ് കോർപറേറ്റ് അഫയേഴ്സ‌ിൽ 145 ഒഴിവുകൾ

തിരുവനന്തപുരം:മിനിസ്ട്രി ഓഫ് കോർപറേറ്റ് അഫയേഴ്സിനു കീഴിലുള്ള സെൻട്രൽ ഫെസിലിറ്റി സെൻ്ററുകളിൽ യങ് പ്രഫഷണൽ, അസിസ്റ്റന്റ് യങ് പ്രഫഷണൽ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. ഹരിയാനയിലെ കേന്ദ്രങ്ങളിലാണ് നിയമനം. ആകെ145 ഒഴിവുകളാണുള്ളത്. യങ് പ്രഫഷനൽ നിയമനത്തിന് ഐസിഎഐ/ഐസിഎംഎഐ/ ഐസിഎസ്ഐ യോഗ്യത വേണം. ശമ്പളം 75,000 രൂപ. അസിസ്റ്റന്റ് യങ് പ്രഫഷനൽ നിയമനത്തിന് ഐസി എഐ/ ഐസിഎംഎഐ/ ഐസിഎ സ്ഐയുടെ ഇന്റർ/എക്സിക്യൂട്ടീവ് ലെവൽ യോഗ്യത വേണം. ശമ്പളം 40,000 രൂപയാണ്. അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 35 വയസ്. അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബർ 30. കൂടുതൽ വിവരങ്ങൾക്ക്
http://mca.gov.in, http://icsi.edu സന്ദർശിക്കുക.

Follow us on

Related News