പ്രധാന വാർത്തകൾ
സ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകിഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾഅലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽഗവർണറുടെ ഉത്തരവ് ലംഘിച്ചു; കാലടി വി.സിക്ക് കസേര പോയി; സിസാ തോമസിന് അധിക ചുമതലഎസ്എസ്എൽസി വരും പരീക്ഷകളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾ

അസോസിയേഷൻ ഓഫ് കൊമേഴ്സ് ടീച്ചേസ് (ACT) എക്സലൻസ് അവാർഡ് 2025

Sep 18, 2025 at 1:35 pm

Follow us on

മലപ്പുറം:അസോസിയേഷൻ ഓഫ് കൊമേഴ്സ് ടീച്ചേസ് (ACT) എക്സലൻസ് അവാർഡ് 2025 അവാർഡ് ദാനം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് മനാഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻറ് കെ .സിജു അധ്യക്ഷത വഹിച്ചു സെക്രട്ടറി ഷബീറലി കോടങ്ങാട്,ട്രഷറർ ടി.മുഹമ്മദ് അഷ്റഫ്,പി.സി നിയാസ്, ഒ ഫസൽ റഹ്മാൻ,എം ജാഫർ,ടി രാജേന്ദ്രൻ, ഡോ.പ്രവീൺ,ഫഹദ് എലിക്കോട്ടിൽ, കെ. കെ.മുഹമ്മദ് അഷറഫ്,ജ്യോതിലക്ഷ്മി എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്കും അധ്യാപകർക്കും എ.ഐ ക്ലാസ് കെ.പി. അബ്ദുൾ റഹൂഫ് (ഡിജിറ്റൽ ബിസിനസ്സ് കോച്ച്) നേതൃത്വം നൽകി.

വായനയ്ക്ക് ഗ്രേസ്മാർക്ക്: സ്കൂളുകളിൽ സ്ഥിരം ലൈബ്രേറിയൻ നിയമനം നടത്താതെ.?

തിരുവനന്തപുരം:വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നതായും എന്നാൽ സ്കൂളുകളിൽ സ്ഥിരം ലൈബ്രേറിയൻ നിയമനം നടത്താതെ അധ്യാപകർക്ക് ലൈബ്രറി ചുമതല ഏൽപ്പിച്ച നടപടി പ്രതിഷേധാർഹമാണെന്നും ലൈബ്രറി സയൻസ് ഉദ്യോഗാർഥികൾ. നിലവിലെ അവസ്ഥയിൽ ലൈബ്രറി സയൻസ് ഉദ്യോഗാർത്ഥികൾ ആശങ്കയിലാണ്.
കേരള വിദ്യാഭ്യാസ ചട്ടം32 അധ്യായം, 2001ലെ ഹയർ സെക്കൻഡറി സ്പെഷ്യൽ റൂൾസ്, വിവിധ കോടതി വിധികൾ എന്നിവയിലൂടെ സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ലൈബ്രറികളിൽ ലൈബ്രേറിയൻ തസ്തികയിൽ നിയമനം നിർബന്ധമാണെന്ന് വർഷങ്ങളായി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, സർക്കാർ ഇന്നുവരെ ഒഴിവുകൾ നികത്താതെ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് അധ്യാപകർക്ക് ലൈബ്രറിയുടെ അധിക ചുമതല നൽകിയത്.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹൈസ്കൂൾ–ഹയർ സെക്കൻഡറി സ്കൂളുകളിൽ ഏകദേശം 2000-ഓളം ലൈബ്രേറിയൻ തസ്തികകൾ ഇപ്പോഴും നികത്താതെ വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോവുകയാണെന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.
ഹൈസ്കൂൾ വിഭാഗം കുട്ടികളിൽ നിന്നും ഈടാക്കുന്ന സ്പെഷ്യൽ ഫീസിൽ “കുട്ടികളിൽ നിന്ന് ലൈബ്രറി ഫീസ് കൂടി ഈടാക്കിക്കൊണ്ടിരിക്കുകയാണ്. കൂടാതെ ഹയർ സെക്കന്ററി അഡ്മിഷൻ സമയത്തും ലൈബ്രറി ഫീസും ഈടാക്കുന്നുണ്ട്.
പൊതു വിദ്യാലയങ്ങളിലെ ലൈബ്രറികളിൽ
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാതെ അധ്യാപകർക്ക് ചുമതല ഏൽപ്പിക്കുന്നത് വായന സംസ്ക്കാരത്തോടും ലൈബ്രറി സയൻസ് എന്ന പഠനത്തോടുമുള്ള അഗണനയാണെന്നും” അവർ ആരോപിച്ചു. വിദ്യാർത്ഥികളിൽ വായന പ്രോത്സാഹിപ്പിക്കണമെങ്കിൽ കാര്യക്ഷമമായ ലൈബ്രറി സംവിധാനവും, മുഴുവൻ സമയ സേവനം നിർവ്വഹിക്കാൻ കഴിയുന്ന സ്ഥിരം ലൈബ്രേറിയന്മാരുടെ നിയമനവും അനിവാര്യമാണെന്ന് ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി. “ലൈബ്രറി സയൻസ് പഠനം നടത്തി യോഗ്യത നേടിയവരുടെ തൊഴിൽ സാധ്യത ഇല്ലാതാക്കുന്ന നടപടികൾ സർക്കാർ ഉടൻ പുനഃപരിശോധിക്കണം. ഒഴിവുകൾ വേഗത്തിൽ നികത്തണമെന്ന്” ലൈബ്രറി സയൻസ് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടു.

Follow us on

Related News

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം...