പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

യുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെ

Sep 9, 2025 at 3:14 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയുടെ 2025 – 26 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനും ലേറ്റ് രജിസ്ട്രേഷനുമുള്ള സൗകര്യം സെപ്റ്റംബർ 10-ന് വൈകീട്ട് നാല് മണി വരെ ലഭ്യമാകും. ( https://admission.uoc.ac.in/ ). ലേറ്റ് രജിസ്‌ട്രേഷന് മുൻപ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിലെ സീറ്റ് വിവരവും പ്രവേശന സാധ്യതയും പരിശോധിച്ച് ഉറപ്പ് വരുത്തണം. പ്രവേശനം ആഗ്രഹിക്കുന്നവർ കോളേജുകളുമായി ബന്ധപ്പെടേണ്ടതും അവർ നിർദേശിക്കുന്ന സമയം പാലിക്കേണ്ടതുമാണ്.

വിവിധ യുജി/ പിജി സീറ്റൊഴിവ്
🌐പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കറ്റ് സർവകലാശാലാ റീജ്യണൽ സെൻ്ററിൽ എം.സി.എ., എം.എസ്.ഡബ്ല്യൂ., ബി.സി.എ., ബി.എസ്.ഡബ്ല്യൂ. പ്രോഗ്രാമുകൾക്ക് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. ബി.സി.എ., ബി.എസ്.ഡബ്ല്യൂ. പ്രോഗ്രാമുകളിലേക്ക് സെപ്റ്റംബർ 10 – നും എം.സി.എ., എം.എസ്.ഡബ്ല്യൂ. പ്രോഗ്രാമുകളിലേക്ക് 12-ന് രാവിലെ 10 മണിക്കും സെന്ററിൽ ഹാജരായി പ്രവേശനം നേടാം. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. ഫോൺ : 8594039556, 9656913319.

എംസിഎ/ ബിസിഎ സ്പോട്ട് അഡ്മിഷൻ
🌐തൃശ്ശൂർ തളിക്കുളത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) എം.സി.എ., ബി.സി.എ. പ്രോഗ്രാമുകൾക്ക് സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 10-ന് വൈകീട്ട് മൂന്ന് മണിക്കുള്ളിൽ സെന്ററിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487 2607112, 9846211861, 8547044182.

എംബിഎ സീറ്റൊഴിവ്
🌐തൃശ്ശൂർ പേരാമംഗലത്തുള്ള കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ (എസ്.എം.എസ്.) എം.ബി.എ. പ്രോഗ്രാമിന് എല്ലാ വിഭാഗത്തിലും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ സെപ്റ്റംബർ 15-ന് മുൻപായി അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കാലിക്കറ്റ് സർവകലാശാലാ ക്യാപ് ഐ.ഡി. ഇല്ലാത്തവർക്കും KMAT ഇല്ലാത്തവർക്കും പങ്കെടുക്കാം. എസ്.സി., എസ്.ടി., ഒ.ഇ.സി., ഒ.ബി.സി. ( എച്ച് ) വിഭാഗത്തിലുള്ളവർക്ക് സമ്പൂർണ ഫീസിളവ് ലഭിക്കും. ഫോൺ : 7012812984, 8848370850.

എംസിഎ/ ബി.എസ്.സി. സീറ്റൊഴിവ്
🌐വടകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) എം.സി.എ., ബി.എസ് സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്. ഫോൺ : 9846564142, 9446993188.

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...