തിരുവനന്തപുരം: ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) ജൂലൈയിൽ ആരംഭിക്കുന്ന അക്കാദമിക് സെഷനലിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ബിരുദം, ബിരുദാനന്തരബിരുദം, പി.ജി ഡിപ്ലോമ, മറ്റു ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ (ഫ്രഷ് /റീ-രജിസ്ട്രേഷൻ) എന്നിവയിലാണ് പ്രവേശനം. വിദ്യാർത്ഥികൾക്ക് ജൂലൈ 15 വരെ https://ignouadmission.samarth.edu.in/ വഴി അപേക്ഷ നൽകാം.
കോഴ്സ് വിവരങ്ങൾ താഴെ:
എം.ബി.എ, എം.ബി.എ (ബാങ്കിങ് & ഫിനാൻസ്), എം.എസ്സി ഫിസിക്സ്, കെമിസ്ട്രി, റൂറൽ ഡെവലപ്മെന്റ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എജുക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, എക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൾട്ട് എജുക്കേഷൻ, ഡെവലപ്മെന്റ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ്, ഡിസ്റ്റൻസ് എജുക്കേഷൻ, ആന്ത്രപ്പോളജി, കോമേഴ്സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്സ് ആൻഡ് ഫുഡ് സർവിസ് മാനേജ്മെന്റ്, കൗൺസെല്ലിങ് ആൻഡ് ഫാമിലി തെറപ്പി, ലൈബ്രേറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, എൻവയൺമെന്റൽ സ്റ്റഡീസ് തുടങ്ങി വിവിധ വിഷയങ്ങളിലാണ് പ്രവേശനം.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വിലാസത്തിൽ ബന്ധപ്പെടുക. ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ ൺ യൂനിവേഴ്സിറ്റി റീജനൽ സെന്റർ, മുട്ടത്തറ, വലിയതുറ (PO), തിരുവനന്തപുരം -695 008 ഫോൺ: 0471-2344113/ 9447044132.