[adning id="32774"]
തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ (ഐഎച്ച്ആർഡി) വിവിധ കേന്ദ്രങ്ങളിൽ ജൂണിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് & സെക്യൂരിറ്റി, ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്‌നിക്‌സ് & ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് കോഴ്‌സുകളിലാണ് പ്രവേശനം. എസ്.സി/ എസ്.ടി വിഭാഗങ്ങളിലുള്ള അപേക്ഷകർക്ക് എസ്.സി/ എസ്.ടി വകുപ്പിന്റെ ചട്ടങ്ങൾ പ്രകാരം വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കും. അപേക്ഷാ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കാം.
[adning id="32226"]
ഓൺലൈനായി അപേക്ഷ സമർപ്പിച്ചതിന് ശേഷം അതിന്റെ പ്രിന്റൗട്ട് സഹിതം, മാർക്ക് ലിസ്റ്റുകൾക്കും സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബന്ധപ്പെട്ട പരിശീലന കേന്ദ്രത്തിൽ ജൂൺ 13ന് മുമ്പായി സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക്: http://ihrdadmissions.org.
[adning id="32190"]








