പ്രധാന വാർത്തകൾ
സ്‌പോർട്‌സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട പ്രവേശനങ്ങൾ 27ന് പൂർത്തിയാക്കും  പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ്: വേക്കൻസി ലിസ്റ്റ്  28ന് വായനയ്‌ക്ക് ഇനി 10 മാർക്ക്: ഗ്രേസ് മാർക്ക് ഈ വർഷം മുതൽഎസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചുസ്കൂളുകളിൽ ഇനി ബിരിയാണി, ഫ്രൈഡ്‌ റൈസ്‌, പായസം: പുതിയ ഉച്ചഭക്ഷണ വിഭവങ്ങൾ ഉടൻപ്ലസ് വൺ ക്ലാസുകൾ ഇന്നുമുതൽ: പ്രവേശനോത്സവം വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുംമഴ കുറയുന്നില്ല: ജൂൺ 17ലെ അവധി അറിയിപ്പ്എംജി സര്‍വകലാശാല ബിരുദ പ്രവേശനം:ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചുകാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുകനത്ത മഴ തുടരുന്നു: നാളെ 12 ജില്ലകളിൽ അവധി

കേരള ​എ​ൻ​ജി​നീ​യ​റി​ങ്​ പ്രവേ​ശ​ന പ​രീ​ക്ഷ​: പ്ലസ്ടു മാർക്ക് 2നകം നൽകണം

May 30, 2025 at 1:38 pm

Follow us on

തി​രു​വ​ന​ന്ത​പു​രം: 2025ലെ കേരള ​എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ അവരുടെ പ്ലസ്ടു ​പ​രീ​ക്ഷ​യു​ടെ മാർക്ക് ജൂൺ 2നകം സമർപ്പിക്കണം. ഹയർ സെക്കന്ററി ര​ണ്ടാം വ​ർ​ഷ​ത്തി​ൽ മാത്ത​മാ​റ്റി​ക്‌​സ്, ഫി​സി​ക്‌​സ്, കെ​മി​സ്ട്രി, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബ​യോ ടെ​ക്‌​നോ​ള​ജി, ബ​യോ​ള​ജി വി​ഷ​യ​ങ്ങ​ൾ​ക്ക് ല​ഭി​ച്ച മാ​ർ​ക്ക് http://cee.kerala.gov.in ലൂ​ടെ സ​മ​ർ​പ്പി​ക്ക​ണം. ജൂ​ൺ 2ന് വൈകിട്ട് 3​വ​രെ മ ഓ​ൺ​ലൈ​നാ​യി മാർക്ക് സമർപ്പിക്കാം. വിവിധ പരീക്ഷ ബോർഡുകളിൽ നിന്ന് പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ ഓ​ഫി​സി​ൽ ല​ഭ്യ​മാ​യ മാ​ർ​ക്കു​ക​ൾ വെ​ബ്​​സൈ​റ്റി​ൽ കാണാം.

ആ മാ​ർ​ക്ക്​ പ​രി​ശോ​ധി​ച്ച്​ തി​രു​ത്ത​ലു​ക​ൾ ആ​വ​ശ്യ​മി​ല്ലെ​ങ്കി​ൽ ‘Submit Mark data’ എ​ന്ന ബ​ട്ട​ൺ ക്ലി​ക്ക്​ ചെ​യ്ത്​ മാ​ർ​ക്ക്​ സ​മ​ർ​പ്പി​ക്ക​ണം. ഈ ​വി​ദ്യാ​ർ​ഥി​ക​ൾ മാ​ർ​ക്ക്​ ലി​സ്റ്റ്​ അ​പ്​​ലോ​ഡ്​ ചെ​യ്യേ​ണ്ട​തി​ല്ല. ദൃ​ശ്യ​മാ​കു​ന്ന മാ​ർ​ക്ക്,​ മാ​ർ​ക്ക്​ ലി​സ്റ്റി​ലു​ള്ള​തി​ൽ നി​ന്ന്​ വ്യ​ത്യ​സ്ത​മെ​ങ്കി​ൽ ‘change’ ബ​ട്ട​ൺ ക്ലി​ക്ക്​ ചെ​യ്ത്​ ശ​രി​യാ​യ മാ​ർ​ക്ക്​ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി ‘Submit Mark data’ എ​ന്ന ബ​ട്ട​ൺ ക്ലി​ക്ക്​ ചെ​യ്ത്​ മാ​ർ​ക്ക്​ സ​മ​ർ​പ്പി​ക്ക​ണം. തി​രു​ത്ത​ലു​ക​ൾ ആ​വ​ശ്യ​മാ​യി വ​രു​ന്ന​വ​ർ ആ​വ​ശ്യ​മാ​യ മാ​ർ​ക്ക്​ ലി​സ്റ്റി​ന്‍റെ പി.​ഡി.​എ​ഫ്​ അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം. യ​ഥാ​സ​മ​യം യോ​ഗ്യ​ത പ​രീ​ക്ഷ​യു​ടെ മാ​ർ​ക്കു​ക​ൾ സ​മ​ർ​പ്പി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​ല്ല. കൂടുതൽ വിവരങ്ങൾക്ക് http://cee.kerala.gov.in ഫോ​ൺ: 0471-2525300, 2332120, 2338487.

Follow us on

Related News