മലപ്പുറം: വിദ്യാർത്ഥികളിൽ അടക്കം ലഹരി ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ലഹരി പൂർണമായും നിർമാർജനം ചെയ്യുക എന്ന ലക്ഷ്യവുമായി എയ്ഡഡ് ഹയർ സെക്കന്ററി ടീച്ചേഴ്സ് അസോസിയേഷൻ (എഎച്ച്എസ്ടിഎ) ബോധവൽക്കരണ പരിപാടികളുമായി രംഗത്ത്. മലപ്പുറം ജില്ലയിലെ ബോധവൽക്കരണത്തിന്റെ ജില്ലാതല പോസ്റ്റർ പ്രകാശനം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ.ജയരാജ് നിർവ്വഹിച്ചു. പരിപാടിയിൽ പ്രസിഡന്റ് പി. ഇഫ്തിക്കറുദ്ധീൻ ആധ്യഷം വഹിച്ചു. സംസ്ഥാന സെക്രട്ടറി യു.ടി.അബൂബക്കർ, സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ വി.കെ. രജ്ഞിത് , ജില്ലാ സെക്രട്ടറി എം.ടി. മുഹമ്മദ്, ട്രഷറർ പി.എം ഉണ്ണികൃഷ്ണൻ, സംസ്ഥാന കൗൺസിലർമാരായഡോ. എ.സി. പ്രവീൺ, സുബൈർ, സാജർ . എം, ജാബിർ പാണക്കാട്, ഡോ.രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു.

ഫാസ്റ്റ്ഫുഡ് മേക്കിങിൽ കാലിക്കറ്റ് സർവകലാശാലയുടെ പരിശീലനം
തേഞ്ഞിപ്പലം: മികച്ച രീതിയിൽ ഫാസ്റ്റ് ഫുഡ് തയ്യാറാക്കാൻ ഇപ്പോൾ നിങ്ങൾക്ക്...