തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകള്‍ക്ക് അനുവാദം നൽകി സ്വകാര്യ സർവകലാശാല ബില്ല് കേരള നിയമസഭ പാസാക്കി. സ്വകാര്യ സർവ്വകലാശാലകളിൽ സർക്കാരിന്റെ നിയന്ത്രണം ഉറപ്പാക്കുമെന്നും ഇടതു സർക്കാരിന്റെ പുതിയ കാല്‍വയ്പ്പാണ് സ്വകാര്യ സർവകലാശാല ബില്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു സഭയിൽ പറഞ്ഞു. എന്നാൽ ബില്ലിനെ പ്രതിപക്ഷം വിമർശിച്ചു. സ്വകാര്യ സർവകലാശാലകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ കച്ചവട ലക്ഷ്യത്തോടെ കാണുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
- 30ശതമാനം മിനിമം മാർക്ക് ഇനി 5മുതൽ 10വരെ ക്ലാസുകളിലും: തോൽക്കുന്നവർ സേ പരീക്ഷ എഴുതണം
- ഒന്നുമുതൽ 9വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ വിതരണം ഏപ്രിൽ 23മുതൽ
- മിനിമം മാർക്ക് താഴെത്തട്ടിലുള്ള ക്ലാസുകളിലും: സൂചന നൽകി വിദ്യാഭ്യാസ മന്ത്രി
- ഹയർ സെക്കൻഡറി ഓൺലൈൻ ട്രാൻസ്ഫർ: വിവരങ്ങൾ ഏപ്രിൽ 21 വരെ നൽകാം
- അവധിക്കാല അധ്യാപക സംഗമത്തിന് 29ന് തുടക്കം: 10ദിവസത്തെ പരിശീലനവും സെമിനാറുകളും