തിരുവനന്തപുരം:തദ്ദേശ സ്ഥാപനങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സംസ്ഥാനത്ത് 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഫെബ്രുവരി 24) അവധി പ്രഖ്യാപിച്ചു. 13 ജില്ലകളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും
നിലവിൽ 9ജില്ലകളിലാണ് പ്രാദേശിക അവധി നൽകിയിട്ടുള്ളത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, തൃശൂർ, കൊല്ലം, തിരുവനന്തപുരം, കോട്ടയം, മലപ്പുറം ജില്ലകളിലാണ് അവധി.
ചില വിദ്യാലയങ്ങൾക്ക് 25ന് ചൊവ്വാഴ്ചയും അവധി നൽകിയിട്ടുണ്ട്. ഓരോ ജില്ലയിലും അവധിയുള്ള പ്രദേശങ്ങളും സ്കൂളുകളും സംബന്ധിച്ച വിശദ വിവരങ്ങൾക്ക് https://schoolvartha.com സന്ദർശിക്കുക. ഓരോ ജില്ലയിലെയും വ്യക്തമായ വിവരങ്ങൾ പ്രത്യേകം നൽകിയിട്ടുണ്ട്. 13 ജില്ലകളിലെ 30 തദ്ദേശ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിലാണ് അവധി നൽകിയിട്ടുള്ളത്. നിലവിൽ ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, തൃശൂർ, കൊല്ലം, തിരുവനന്തപുരം, കോട്ടയം, മലപ്പുറം ജില്ലകളിലെ ഏതാനം വിദ്യാലയങ്ങൾക്കാണ് അവധി. വയനാട് ഒഴികെയുള്ള 13 ജില്ലകളിലാണ് തെരഞ്ഞെടുപ്പ്. മറ്റു ജില്ലകളിലും പ്രാദേശിക അവധി പ്രഖ്യാപിക്കും എന്നാണ് സൂചന.