തിരുവനന്തപുരം: ആലപ്പുഴ ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കാവാലം ഗ്രാമപഞ്ചായത്ത് 03-പാലോടം നിയോജകമണ്ഡലം, മുട്ടാർ ഗ്രാമപഞ്ചായത്ത് 03 -മിത്രക്കരി ഈസ്റ്റ് നിയോജകമണ്ഡലം എന്നിവയുടെ പോളിങ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളായ സൺ സകൂൾ, കാവാലം, മിത്രക്കരി ഈസ്റ്റ് എൽപിഎസ് എന്നിവയ്ക്ക് ഫെബ്രുവരി 23,24 തീയതികളിലും കാവാലം ഗ്രാമപഞ്ചായത്ത് 03 പാലോടം വാർഡ് നിയോജകമണ്ഡലം, മുട്ടാർ ഗ്രാമപഞ്ചായത്ത് 03 -മിത്രക്കരി ഈസ്റ്റ് വാർഡ് നിയോജകമണ്ഡലം എന്നിവയുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ / അർദ്ധ സർക്കാർ ഓഫീസുകൾക്കും വോട്ടെടുപ്പ് നടക്കുന്ന 24 (തിങ്കളാഴ്ചയും) അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ ഉത്തരവിട്ടു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഓഫീസുകൾക്കും ഉദ്യോഗസ്ഥർക്കും ഈ ഉത്തരവ് ബാധകല്ല.

ഹൈക്കോടതിയിൽ നിന്നുണ്ടായത് ആത്മബലം നൽകുന്ന ഉത്തരവെന്ന് അധ്യാപക സമൂഹം
തിരുവനന്തപുരം: വിദ്യാർത്ഥികളെ നേർവഴിക്കു നയിക്കുന്ന അധ്യാപകർക്ക് ആത്മബലം...