തിരുവനന്തപുരം:ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ലിമിറ്റഡിലെ വിവിധ വകുപ്പുകളില്‍ കരാര്‍ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, ജൂനിയര്‍ റിഗര്‍, ജൂനിയര്‍ അസിസ്റ്റന്റ് ടെക്‌നീഷ്യന്‍ (വെല്‍ഡര്‍), ജൂനിയര്‍ ടെക്‌നീഷ്യന്‍ (യൂട്ടിലിറ്റീസ്), ജൂനിയര്‍ അസിസ്റ്റന്റ് ടെക്‌നീഷ്‌ന്യന്‍ (മെക്കാനിക്കല്‍), ജൂനിയര്‍ ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍, ജൂനിയര്‍ ഓപ്പറേറ്റര്‍, ജൂനിയര്‍ സ്റ്റോര്‍ കീപ്പര്‍, ജൂനിയര്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലാണ് നിയമനം. നിയമനത്തിനായി ഡിസംബര്‍ 6മുതൽ 17 വരെ അഭിമുഖം നടക്കും. ഓരോ തസ്തികൾക്കും ആവശ്യമായ യോഗ്യതയും മറ്റു വിവരങ്ങളും താഴെ.
🌐ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍
(ഫയര്‍ എഞ്ചിനീയറിങ്/ സേഫ്റ്റി ആന്റ് ഫയര്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം.) ശമ്പളം 35000 – 40,000
🌐ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ബിരുദം.) ശമ്പളം 35,000 – 40,000
🌐ജൂനിയര്‍ റിഗര്‍
(പത്താം ക്ലാസ് വിജയം.) ശമ്പളം 22,000- 25,000
🌐ജൂനിയര്‍ അസിസ്റ്റന്റ് ടെക്‌നീഷ്യന്‍ (വെല്‍ഡര്‍)
(ഐടിഐ വെല്‍ഡര്‍ സര്‍ട്ടിഫിക്കറ്റ്.) ശമ്പളം 23,000- 26,000
🌐ജൂനിയര്‍ ടെക്‌നീഷ്യന്‍ (യൂട്ടിലിറ്റീസ്) (മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ, ഒന്നാം ക്ലാസ് / രണ്ടാം ക്ലാസ് ബോയിലര്‍ അറ്റന്‍ഡന്റ് സര്‍ട്ടിഫിക്കറ്റ്.) ശമ്പളം 25,000 – 28,000
🌐ജൂനിയര്‍ ടെക്‌നീഷ്യന്‍ (യൂട്ടിലിറ്റീസ്)
(ഐ.ടി.ഐ ഫിറ്റര്‍, ഒന്നാം ക്ലാസ് / രണ്ടാം ക്ലാസ് ബോയിലര്‍ അറ്റന്‍ഡന്റ് സര്‍ട്ടിഫിക്കറ്റ്.)
🌐ജൂനിയര്‍ അസിസ്റ്റന്റ് ടെക്‌നീഷ്യന്‍ (മെക്കാനിക്കല്‍) (ഐ.ടി.ഐ ഫിറ്റര്‍) 23,000 – 26,000
🌐ജൂനിയര്‍ ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍
(പത്താം ക്ലാസ് വിജയം. ഹെവി മോട്ടോള്‍ വെഹിക്കിള്‍ ലൈസന്‍സ്, ഫയര്‍ ഫൈറ്റിങ് സര്‍ട്ടിഫിക്കറ്റ്.) ശമ്പളം 23,000 – 26,000
🌐ജൂനിയര്‍ ഓപ്പറേറ്റര്‍ (പ്രോസസ്)
(കെമിക്കല്‍ പെട്രോകെമിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ.) ശമ്പളം 25,000 – 28,000
🌐ജൂനിയര്‍ സ്റ്റോര്‍ കീപ്പര്‍
(ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി/ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്.) ശമ്പളം 25,000 – 28,000
🌐ജൂനിയര്‍ ഓഫീസ് അസിസ്റ്റന്റ് (ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്.) ശമ്പളം 25,000 – 28,000.
ഈ യോഗ്യതകൾക്ക് പുറമെ ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അനിവാര്യം. ജൂനിയര്‍ അസിസ്റ്റന്റ് ഒഴികെയുള്ള തസ്തികകളില്‍ പുരുഷന്‍മാര്‍ക്ക് മാത്രമാണ് നിയമനം. കൂടുതൽ വിവരങ്ങൾ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ https://hoclindia.com/ ലഭ്യമാണ്.