പ്രധാന വാർത്തകൾ
സ്കൂളുകളുടെ ശ്രദ്ധയ്ക്ക്: മെയ് മുതൽ സ്കൂൾ വാഹനങ്ങളിൽ ക്യാമറ വേണംമലയാളം പരീക്ഷയിൽ എ-വൺ നേടാൻ 100ൽ 99മാർക്ക്: വെട്ടിലായി സിബിഎസ്ഇ വിദ്യാർത്ഥികൾ26 ലക്ഷം സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യും: മന്ത്രി വി.ശിവൻകുട്ടിപ്ലസ്ടു മലയാളം പാളി: തെറ്റില്ലാത്ത ചോദ്യക്കടലാസ് കുട്ടികളുടെ അവകാശംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (SET) പരീക്ഷാഫലം: 20.07 ശതമാനം വിജയംഅധ്യാപക നിയമനം: സർക്കാർ ഉത്തരവ് വിവേചനപരമെന്ന് എഎച്ച്എസ്ടിഎമോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾഒൻപതാം ക്ലാസ് വിദ്യാർഥിക​ൾ​ക്ക് സുവർണ്ണാവസരം: ISRO പരിശീലന രജിസ്‌ട്രേഷൻ 23വരെ മാത്രംബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളുമായി ഗൂഗിൾയുഎസ്എസ് പരീക്ഷ താൽകാലിക ഉത്തര സൂചിക: പരാതികൾ മാർച്ച്‌ 22നകം നൽകാം

കൈരളി റിസര്‍ച്ച് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: ജേതാക്കളെ അറിയാം

Oct 24, 2024 at 2:30 pm

Follow us on

തിരുവനന്തപുരം:ഗവേഷണരംഗത്തുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 2023-24 വർഷത്തെ കൈരളി റിസര്‍ച്ച് അവാര്‍ഡുകൾ പ്രഖ്യാപിച്ചു. മന്ത്രി ഡോ. ആർ.ബിന്ദുവാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്. പ്രമുഖ ശാസ്ത്രജ്ഞര്‍ക്ക് അവരുടെ സമഗ്ര സംഭാവനയ്ക്ക് നല്‍കുന്ന കൈരളി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള കൈരളി ഗവേഷക പുരസ്‌ക്കാരം, റിസര്‍ച്ച് ഫാക്കല്‍റ്റിക്ക് നല്‍കുന്ന കൈരളി ഗവേഷണ പുരസ്‌ക്കാരം എന്നിവയാണ് കൈരളി ഗവേഷണ അവാര്‍ഡ് ശ്രേണിയില്‍ ഉള്‍പ്പെടുന്ന പുരസ്‌ക്കാരങ്ങള്‍.

  1. കൈരളി ഗ്ലോബല്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് പ്രൈസ് ഫോര്‍ റിസര്‍ച്ചേഴ്‌സ്
    വിവിധ ശാസ്ത്രശാഖകള്‍, സാമൂഹ്യശാസ്ത്രശാഖകള്‍, ആര്‍ട്‌സ് ആന്റ് ഹ്യുമാനിറ്റീസ് ഇവയിലെ സമഗ്ര സംഭാവനയ്ക്ക് കേരളീയരായ പ്രമുഖ ശാസ്ത്രജ്ഞര്‍ക്കുള്ള കൈരളി ഗ്ലോബല്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പ്രൈസ് ഫോര്‍ റിസര്‍ച്ചേഴ്‌സ് ഇത്തവണ പ്രൊഫ. ചാത്തനാത്ത് അച്യുതനുണ്ണി (ആര്‍ട്‌സ് ആന്റ് ഹ്യുമാനിറ്റീസ്), പ്രൊഫ. പി.പി. ദിവാകരന്‍(സയന്‍സ്), പ്രൊഫ. കെ.പി. മോഹനന്‍ (സോഷ്യല്‍ സയന്‍സ്) എന്നിവര്‍ക്കാണ്. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും നല്‍കും.

പ്രൊഫ. ചാത്തനാത്ത് അച്യുതനുണ്ണി
കൈരളി ഗ്ലോബല്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പ്രൈസ് ഫോര്‍ റിസര്‍ച്ചേഴ്‌സ് (ആർട്സ് ആൻഡ് ഹ്യുമാനിറ്റീസ്‌)
പ്രൊഫ. പി.പി.ദിവാകരന്‍
കൈരളി ഗ്ലോബല്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പ്രൈസ് ഫോര്‍ റിസര്‍ച്ചേഴ്‌സ് (സയന്‍സ്)
പ്രൊഫ. കെ.പി.മോഹനന്‍
കൈരളി ഗ്ലോബല്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പ്രൈസ് ഫോര്‍ റിസര്‍ച്ചേഴ്‌സ് (സോഷ്യല്‍ സയന്‍സ്)

  1. കൈരളി ലൈഫ് ടൈം അച്ചീവ്‌മെന്റ് പ്രൈസ് ഫോര്‍ റിസര്‍ച്ചേഴ്‌സ്

വിവിധ ശാസ്ത്രശാഖകള്‍, സാമൂഹ്യശാസ്ത്രശാഖകള്‍, ആര്‍ട്‌സ് ആന്റ് ഹ്യുമാനിറ്റീസ് ഇവയിലെ സമഗ്ര സംഭാവനയ്ക്ക്‌കേരളത്തിലെ സ്ഥാപനങ്ങളിലുള്ള പ്രമുഖ ശാസ്ത്രജ്ഞര്‍ക്കുള്ള കൈരളി ലൈഫ് ടൈം അച്ചീവ്‌മെന്റ് പ്രൈസ് ഫോര്‍ റിസര്‍ച്ചേഴ്‌സ് ഇത്തവണ പ്രൊഫ. ബി. രാജീവന്‍ (ആര്‍ട്‌സ് ആന്റ് ഹ്യുമാനിറ്റീസ്), പ്രൊഫ. കെ.എല്‍. സെബാസ്റ്റ്യന്‍ (സയന്‍സ്), പ്രൊഫ. കേശവന്‍ വെളുത്താട്ട് (സോഷ്യല്‍ സയന്‍സ്) എന്നിവര്‍ക്കാണ്. രണ്ടര ലക്ഷം രൂപയും പ്രശസ്തിപത്രവും നല്‍കും.

പ്രൊഫ. ബി രാജീവന്‍
കൈരളി ലൈഫ് ടൈം അച്ചീവ്‌മെന്റ് പ്രൈസ് ഫോര്‍ റിസര്‍ച്ചേഴ്‌സ് (ആര്‍ട്‌സ് ആന്റ് ഹ്യുമാനിറ്റീസ്)

പ്രൊഫ. കെ.എല്‍. സെബാസ്റ്റ്യന്‍
കൈരളി ലൈഫ് ടൈം അച്ചീവ്‌മെന്റ് പ്രൈസ് ഫോര്‍ റിസര്‍ച്ചേഴ്‌സ് (സയന്‍സ്)

പ്രൊഫ. കേശവന്‍ വെളുത്താട്ട്
കൈരളി ലൈഫ് ടൈം അച്ചീവ്‌മെന്റ് പ്രൈസ് ഫോര്‍ റിസര്‍ച്ചേഴ്‌സ് (സോഷ്യല്‍ സയന്‍സ്)

  1. കൈരളി ഗവേഷക പുരസ്‌ക്കാരം
    ഇന്റര്‍ ഡിസിപ്ലിനറി മേഖലകളില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തിന് കൈരളി ഗവേഷക പുരസ്‌ക്കാരത്തിന് ഈ വര്‍ഷം അര്‍ഹരായത് ഡോ. സമീറ ഷംസുദ്ദീന്‍, കൊച്ചിന്‍ സര്‍വകലാശാല (ബയോളജിക്കല്‍ സയന്‍സ്), ഡോ. സുജേഷ് എ.എസ്, അച്യുതമേനോന്‍ ഗവമെന്റ് കോളേജ്, തൃശ്ശൂര്‍ (ഫിസിക്കല്‍ സയന്‍സ്) എന്നിവരാണ്. ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തിപത്രവും രണ്ട് വര്‍ഷത്തേയ്ക്ക് റിസര്‍ച്ച് ഗ്രാന്റായി 4 ലക്ഷം രൂപയും ട്രാവല്‍ ഗ്രാന്റായി 75,000/- രൂപയും ഇവര്‍ക്ക് ലഭിക്കും.

ഡോ. സമീറ ഷംസുദ്ദീന്‍
കൈരളി ഗവേഷക പുരസ്‌ക്കാരം (ബയോളജിക്കല്‍ സയന്‍സ്)
ഡോ. സുജേഷ് എ.എസ്
കൈരളി ഗവേഷക പുരസ്‌ക്കാരം (ഫിസിക്കല്‍ സയന്‍സ്)

  1. കൈരളി ഗവേഷണ പുരസ്‌ക്കാരം
    ഗവേഷകരായ അദ്ധ്യാപകര്‍ക്കുള്ള കൈരളി ഗവേഷണ പുരസ്‌ക്കാരങ്ങള്‍ക്കായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ഡോ.രാകേഷ് ആര്‍, മാര്‍ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം (ആര്‍ട്‌സ് ആന്റ് ഹ്യുമാനിറ്റീസ്), ഡോ. ടി എസ് പ്രീത, യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം (ബയോളജിക്കല്‍ സയന്‍സ്), ഡോ. അനസ് എസ്,മഹാത്മാഗാന്ധി സര്‍വകലാശാല, കോട്ടയം (കെമിക്കല്‍ സയന്‍സ്),ഡോ. സുബോധ് ജി, കേരളാ സര്‍വകലാശാല (ഫിസിക്കല്‍ സയന്‍സ്), ഡോ. സംഗീത കെ പ്രതാപ്, കൊച്ചിന്‍ സര്‍വകലാശാല (സോഷ്യല്‍ സയന്‍സ്) എന്നിവരാണ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് ജേതാക്കള്‍ക്ക് പുരസ്‌ക്കാരമായി ലഭിക്കുക. കൂടാതെ 2 വര്‍ഷത്തേയ്ക്ക് റിസര്‍ച്ച് ഗ്രാന്റായി 24 ലക്ഷം രൂപവരെ ഇവര്‍ക്ക് അര്‍ഹതയുണ്ടായിരിക്കും.

ഡോ. രാകേഷ്. ആര്‍
കൈരളി ഗവേഷണ പുരസ്‌ക്കാരം (ആര്‍ട്‌സ് ആന്റ് ഹ്യുമാനിറ്റീസ്)
ഡോ. ടി.എസ്. പ്രീത
കൈരളി ഗവേഷണ പുരസ്‌ക്കാരം
(ബയോളജിക്കല്‍ സയന്‍സ്)
ഡോ. അനസ് എസ്
കൈരളി ഗവേഷണ പുരസ്‌ക്കാരം
(കെമിക്കല്‍ സയന്‍സ്)
ഡോ. സുബോധ്.ജി
കൈരളി ഗവേഷണ പുരസ്‌ക്കാരം
(ഫിസിക്കല്‍ സയന്‍സ്)
ഡോ. സംഗീത കെ പ്രതാപ്
കൈരളി ഗവേഷണ പുരസ്‌ക്കാരം
(സോഷ്യല്‍ സയന്‍സ്)
സര്‍ക്കാരിനുവേണ്ടി കൈരളി റിസര്‍ച്ച് അവാര്‍ഡുകളുടെ മേല്‍നോട്ടം സംസ്ഥാന ഉന്നതവിഭ്യാഭ്യാസ കൗൺസിലാണ്‌ നിര്‍വ്വഹിക്കുന്നത്. ഉന്നത വൈജ്ഞാനികരംഗത്തെ പ്രഗല്‍ഭര്‍ക്ക് ഒരു സംസ്ഥാനം ഇത്രയും പ്രാധാന്യമുള്ള അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുന്നത് ഇതാദ്യമാണ്.
സെലക്ഷന്‍ കമ്മറ്റി അംഗങ്ങള്‍

  1. പ്രൊഫ. പി.ബലറാം (ചെയര്‍മാന്‍, സെലക്ഷന്‍ കമ്മിറ്റി) ഫോര്‍മര്‍ ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസ്, ബെംഗളൂരു.
  2. പ്രൊഫ. പ്രഭാത് പട്‌നായിക്, ഫോര്‍മര്‍ പ്രൊഫസര്‍, സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് സ്റ്റഡീസ് ആന്റ് പ്ലാനിംഗ്, സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് (ജെ.എന്‍.യു), മുന്‍ വൈസ് ചെയര്‍മാന്‍ സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ്, കേരള
  3. ഡോ. ഇ.ഡി. ജെമ്മീസ്, പ്രൊഫസര്‍ ഓഫ് തിയോററ്റിക്കല്‍ കെമിസ്ട്രി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസ്, ബെംഗളൂരു ആന്റ് ഫൗണ്ടര്‍ ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച്, തിരുവനന്തപുരം.
  4. പ്രൊഫ. സച്ചിദാനന്ദന്‍, (കവി, നിരൂപകന്‍), പ്രസിഡന്റ്, കേരളസാഹിത്യ അക്കാദമി, തൃശ്ശൂര്‍.

Follow us on

Related News