തിരുവനന്തപുരം:ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് http://cee.kerala.gov.in വെബ്സൈറ്റിൽ പരിശോധിക്കാം. കേരളത്തിലെ 4 ഗവൺമെന്റ് ലോ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും 23 സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെ സീറ്റുകളിലേക്കുമാണ് പ്രവേശനം. സർക്കാർ സീറ്റുകളിലേക്കുമുള്ള അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയും പ്രോസ്പെക്ടസ് ക്ലാസ് 19 ൽ പറയുന്ന അസൽ രേഖകളും സഹിതം ഒക്ടോബർ 22 ന് വൈകുന്നേരം 3 മണിക്കുള്ളിൽ ബന്ധപ്പെട്ട കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ നേടണം. മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ ഒക്ടോബർ 18 മുതൽ 22 വൈകുന്നേരം 3 മണിവരെയാണ് പ്രവേശനം നടത്തുന്നത്. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471 2525300.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...