തിരുവനന്തപുരം:നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്/നെറ്റ് (UGC NET) പരീക്ഷയുടെ ഫലം ഉടൻ പ്രഖ്യാപിക്കും. ഓഗസ്റ്റ് 21മുതല്‍ സെപ്റ്റംബര്‍ 4വരെ നടത്തിയ ജൂണ്‍ സെഷൻ പരീക്ഷയുടെ ഫലമാണ് അടുത്ത ദിവസം പ്രസിദ്ധീകരിക്കുക. വിദ്യാർത്ഥികൾക്ക് http://ugcnet.nta.nic.in ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാം. പരീക്ഷാഫലത്തോടൊപ്പം അന്തിമ ഉത്തരസൂചികയും പ്രസിദ്ധീകരിക്കും. താല്‍ക്കാലിക ഉത്തരസൂചികകള്‍ എൻടിഎ നേരത്തേ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. ഉത്തരസൂചികകളിലെ തെറ്റുകള്‍ വിദഗ്ധ സമിതി തിരുത്തിയ ശേഷമാണ് അന്തിമ ഉത്തരസൂചികള്‍ പ്രസിദ്ധീകരിക്കുക.

ബിരുദ പഠനത്തിൽ അന്തര്‍ സര്‍വകലാശാല മാറ്റം എങ്ങനെ?
തിരുവനന്തപുരം: നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ ആദ്യ വർഷം പൂർത്തീകരിച്ച...