തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റിയുടെ 2024 ഡിസംബറിലെ പരീക്ഷകളുടെ അസൈൻമെൻ്റ് സമയപരിധി ഒക്ടോബർ 31വരെ നീട്ടി. ഡിസംബറിലെ ടേം-എൻഡ് പരീക്ഷയുടെ (ടിഇഇ) അസൈൻമെൻ്റ് സമർപ്പിക്കാനുള്ള സമയപരിധിയാണ് ഒക്ടോബർ 31 വരെ നീട്ടിയത്. ODL, ഓൺലൈൻ പ്രോഗ്രാമുകൾ, GOAL, EVBB എന്നിവയുൾപ്പെടെ എല്ലാത്തരം കോഴ്സുകൾക്കും നീട്ടിയ തീയതി ബാധകമാണ്. ഹാർഡ്, സോഫ്റ്റ് കോപ്പി ഫോർമാറ്റുകളിൽ അസൈൻമെൻ്റുകൾ സമർപ്പിക്കാം. 2024 ജൂലൈയിലെ അക്കാദമിക് സെഷനിലേക്കുള്ള പുതിയ പ്രവേശനത്തിനുള്ള സമയപരിധിയും ഇഗ്നോ നീട്ടിയിട്ടുണ്ട്. ഓൺലൈൻ വിദൂര പഠനത്തിനും (ODL) ഓൺലൈൻ പ്രോഗ്രാമുകളിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാൻ വിദ്യാർത്ഥികൾക്ക് 2024 ഒക്ടോബർ 15 വരെ സമയമുണ്ട്. നേരത്തെ സെപ്തംബർ 30 ആയിരുന്നു രജിസ്‌ട്രേഷനുള്ള അവസാന തീയതി.
രാജീവ്ഗാന്ധി സെന്ററിൽ പിഎച്ച്ഡി പ്രവേശനം: അപേക്ഷ നവംബർ 20വരെ
തിരുവനന്തപുരം:കേന്ദ്ര സർക്കാരിന്റെ ബയോടെക്നോളജി വകുപ്പിനു കീഴിലുള്ള...