തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകള്‍, പഠനവകുപ്പുകള്‍, സെന്ററുകള്‍ എന്നിവക്ക് ഒക്ടോബര്‍ 5 ശനി പ്രവൃത്തി ദിവസമായിരിക്കും. മണ്‍സൂണ്‍ സീസണിലെ വെള്ളപ്പൊക്കം മൂലം നഷ്ടമായ പ്രവൃത്തി ദിനങ്ങള്‍ നികത്തുന്നതിന്റെ ഭാഗമായാണ് വൈസ് ചാന്‍സലറുടെ ഉത്തരവ്.
ശനിയാഴ്ചത്തെ കോണ്ടാക്ട് ക്ലാസ് മാറ്റി
🔵കാലിക്കറ്റ് സർവകലാശാല വിദൂര-ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രം വിവിധ സ്റ്റഡി സെന്ററുകളിൽ 05.10.2024 തീയ്യതിയിൽ നടത്താൻ നിശ്ചയിച്ച യു.ജി & പി.ജി (2023 അഡ്മിഷൻ ) വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ കോണ്ടാക്ട് ക്ലാസുകൾ മാറ്റി വച്ചിരിക്കുന്നു.
സർവകലാശാല ക്യാമ്പസിൽ വച്ച് നടക്കുന്ന മൂന്നാം സെമസ്റ്റർ MA Philosophy, Political Science & MSc Mathematics ക്ലാസുകൾ മാറ്റമില്ലാതെ നടക്കും.