പ്രധാന വാർത്തകൾ
മന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

കണ്ണൂർ സർവകലാശാലയിൽ അസി. പ്രഫസർ – നിയമനം, പ്രഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് II നിയമനം

Sep 11, 2024 at 4:00 pm

Follow us on

കണ്ണൂർ:സർവകലാശാലയുടെ കീഴിൽ ധർമ്മശാല, കാസർഗോഡ് എന്നിവടങ്ങളിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ (ഫിസിക്കൽ എഡ്യൂക്കേഷൻ, ജനറൽ എഡ്യൂക്കേഷൻ, ഫിസിക്കൽ സയൻസ്) തസ്തികകളിലേക്ക് 2 വർഷ കാലാവധി വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 19-09-.2024 വരെ നീട്ടി . അപേക്ഷയുടെ പകർപ്പ് സർവകലാശാലയിൽ എത്തിക്കേണ്ട അവസാന തീയതി 23 -09-2024. വിശദ വിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ.

പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് II – നിയമനം
🌐കണ്ണൂർ സർവകലാശാല മഞ്ചേശ്വരം ക്യാമ്പസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ താൽക്കാലിക കരാർ അടിസ്ഥാനത്തിൽ പ്രൊഫഷണൽ അസിസ്റ്റൻറ് ഗ്രേഡ് II തസ്തികയിൽ പ്രതിമാസം 20,000/- രൂപ വേതനത്തിൽ നിയമനം നടത്തുന്നു. (പരമാവധി 179 ദിവസത്തേക്ക് അല്ലെങ്കിൽ പകരം നിയമനം അനുവദിക്കപ്പെടുന്നത് വരെ ഇതിൽ ഏതാണോ ആദ്യം). സർവകലാശാല ബിരുദവും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദവുമാണ് യോഗ്യത. താല്പര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുമായി 13.09.2024 ന് രാവിലെ 10 മണിക്ക് കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം ക്യാമ്പസിലെ സ്കൂൾ ഓഫ് ലീഗിൽ സ്റ്റഡീസിൽ ഹാജരാകേണ്ടതാണ്

Follow us on

Related News