തിരുവനന്തപുരം:നഗരത്തിലെ ജലവിതരണം സംബന്ധിച്ച് പ്രശ്നം നിലനിൽക്കുന്നതിനാൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (സെപ്റ്റംബർ 9) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. നാളെ നടക്കാനിരുന്ന പരീക്ഷകൾ മറ്റൊരു ദിവസത്തേക്ക് മാറ്റും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകളിൽ നാളെ നടക്കുന്ന പ്രവേശന നടപടികൾക്ക് മാറ്റമില്ലെന്നും അറിയിപ്പിൽ പറയുന്നു.
എം.എസ്.സി നഴ്സിങ് അന്തിമ കാറ്റഗറി ലിസ്റ്റ്, കെജിറ്റി പരീക്ഷാഫലം
തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ നഴ്സിംഗ് കോഴ്സ്...